മോഹന്‍ലാല്‍ മാസ് സൂപ്പര്‍സ്റ്റാറെന്ന് പോളണ്ടുകാരി! ലൂസിഫര്‍ കണ്ട ആവേശത്തില്‍ ഡയാന ! വൈറലായി വീഡിയോ
മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളിലെല്ലാം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ലാലേട്ടന്റെ മാസും ക്ലാസും ചേര്‍ന്ന പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലും സിനിമ നേരത്തെ ശ്രദ്ധേ നേടിയിരുന്നു. മലയാളത്തിലെ രണ്ടു മുന്‍നിര താരങ്ങള്‍ ഒന്നിച്ച ചിത്രത്തിന് മികച്ച വരവേല്‍പ്പു തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരും ലൂസിഫറിനെ ഏറ്റെടുത്തിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് ലൂസിഫര്‍ പ്രദര്‍ശനം തുടരുന്നത്. 3000ത്തിലധികം സ്‌ക്രീനുകളിലായിരുന്നു സിനിമ നേരത്തെ റിലീസ് ചെയ്തിരുന്നത്. കേരളത്തിലെന്ന പോലെ വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ലൂസിഫര്‍ കണ്ട് പോളണ്ട് സ്വദേശി ഡയാന സ്റ്റാന്‍കിയേവിന്‍സ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ലൂസിഫറിന്റെ വിജയം
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു. ആരും പ്രതീക്ഷിക്കാതിരുന്ന ട്വിസ്റ്റുകളും സസ്‌പെന്‍സുമായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. മോഹന്‍ലാലിനെ ആരാധകര്‍ കാണാനാഗ്രഹിക്കുന്ന വിധത്തില്‍ തന്നെ ലൂസിഫര്‍ പൃഥ്വിരാജ് അണിയിച്ചൊരുക്കി. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രം എല്ലാവരുടെയും മനസില്‍ ഇടംനേടി കഴിഞ്ഞു. പുലിമുരുകന് ശേഷം ഇത്രയധികം ആസ്വദിച്ചുകണ്ട സിനിമ ലൂസിഫറാണെന്ന് അധികപേരും അഭിപ്രായപ്പെട്ടിരുന്നു. ആരാധകര്‍ക്കെന്ന പോലെ കുടുംബ പ്രേക്ഷകര്‍ക്കും വലിയ ഇഷ്ടമാകുന്നുണ്ടെന്ന് ലൂസിഫര്‍.

കളക്ഷന്റെ കാര്യത്തിലും നേട്ടം
ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രം പ്രദര്‍ശനം തുടരുന്നത്. മലയാളികള്‍ ഉളള അധിക വിദേശ രാജ്യങ്ങളിലും സിനിമ പ്രദര്‍ശനത്തിന് എത്തിയിരുന്നു. അധിക സ്ഥലങ്ങളിലും ചിത്രത്തിന്റെ ഫാന്‍സ് ഷോകളും ആരാധകര്‍ സംഘടിപ്പിച്ചിരുന്നു. വിദേശത്തു നിന്നും ലഭിക്കുന്ന മികച്ച സ്വീകാര്യത സിനിമയുടെ കളക്ഷനില്‍ പ്രതിഫലിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് സിനിമ 50 കോടി ക്ലബിലെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലൂസിഫറിനെക്കുറിച്ച് പോളണ്ട് സ്വദേശി
ലൂസിഫറിന് വിദേശരാജ്യങ്ങളിലൊന്നായ പോളണ്ടിലും പ്രദര്‍ശനം ഉണ്ടായിരുന്നു. സിനിമ കണ്ട ശേഷം പോളണ്ട് സ്വദേശി ഡയാന സ്റ്റാന്‍കിയേവിന്‍സ് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. മലയാള ചിത്രങ്ങളുടെ ആരാധിക എന്ന രീതിയില്‍ ഇതിനു മുന്‍പും സൈബര്‍ ലോകത്ത് ചര്‍ച്ചയായ പോളിഷ് വനിതയാണ് ഡയാന. പോളണ്ട് സ്വദേശിയാണെങ്കിലും ഇന്ത്യയെ വലിയ ഇഷ്ടമാണ് ഡയാനയ്ക്ക്. ലൂസിഫര്‍ കണ്ട ശേഷം ഡയാന പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഡയാന പറഞ്ഞത്
ലൂസിഫര്‍ സിനിമ കാണാനെത്തിയതാണെന്നും ചിത്രം ഗംഭീരമാണെന്നും സ്‌ക്രിപ്റ്റും സംഗീതവുമെല്ലാം നന്നായെന്നും ഡയാന പറയുന്നു. മോഹന്‍ലാല്‍ മാസ് സൂപ്പര്‍സ്റ്റാറാണെന്നും ടൊവിനോയുടെ കഥാപാത്രം സൂപ്പറാണെന്നും ഡയാന പറഞ്ഞു. ലൂസിഫറില്‍ അഭിനയിച്ച എല്ലാവരും നന്നായെന്നും പ്രേക്ഷകരെല്ലാം സിനിമ ആസ്വദിച്ചു കണ്ടെന്നും ഡയാന പറയുന്നു. ഡാന്‍സ് കളിച്ചും കൈയ്യടിച്ചുമാണ് എല്ലാവരും സിനിമ കണ്ടുതീര്‍ത്തത്. ഇത്തരത്തിലുളള മോഹന്‍ലാല്‍ സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ഡയാന പറഞ്ഞു.

മലയാളത്തിലെ ഇഷ്ടനടന്‍
മുന്‍പ് മലയാളത്തിലെ ഇഷ്ടനടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ നിവിന്‍ പോളിയാണെന്നായിരുന്നു ഡയാന പറഞ്ഞത്. മോഹന്‍ലാല്‍ അടക്കമുളള എല്ലാവരെയും ഇഷ്ടമാണവര്‍ക്ക്. മലയാള സിനിമകളുടെ ആരാധികയാണെന്നും കൊച്ചു കേരളത്തില്‍നിന്നുളള ചിത്രങ്ങള്‍ക്ക് തന്റെ പിന്തുണ കൂടിയുണ്ടെന്നും ഡയാന പറഞ്ഞിരുന്നു. കേരളത്തില്‍ ഒട്ടേറ സുഹൃത്തുകളുമുണ്ട് ഇവര്‍ക്ക്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ലൂസിഫര്‍ കണ്ട സന്തോഷം ഡയാന പങ്കുവെച്ചത്.
വീഡിയോ കാണൂ


Click it and Unblock the Notifications