ശരിക്കും അമല പോള്‍ ആ നടനെ അപമാനിക്കുന്ന പരമാര്‍ശം നടത്തിയോ?
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി സോഷ്യല്‍ മീഡിയ അമല പോളിനെ വിമര്‍ശിച്ചു കൊല്ലുകയാണ്. ഒരു തെലുങ്ക് നടന്റെ അഭിനയത്തെ കുറിച്ച് മോശമായ പരമാര്‍ശം നടത്തി എന്നാണ് പറയപ്പെടുന്നത്. സായി ശ്രീനിവാസ് എന്ന നടന്റെ അഭിനയത്തെ കുറ്റം പറയാന്‍ അമല പോള്‍ ആരാണെന്നാണ് ട്രോളന്മാരുടെ ചോദ്യം.
എന്നാല്‍ വിമര്‍ശിക്കാന്‍ വരട്ടെ, റിപ്പോര്‍ട്ടുകള്‍ പ്രകാരം രാക്ഷസുടു എന്ന ചിത്രത്തിലെ സായി ശ്രീനിവാസിന്റെ അഭിനയം അത്ര പോര എന്ന് അമല പോള്‍ പറഞ്ഞു എന്നാണ് കേള്‍ക്കുന്നത്. വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാട്ചസന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് രാക്ഷസുടു. സായി ശ്രീനിവാസിന്റെ അഭിനയം വിഷ്ണുവിന്റെ അത്രയും പോരെന്നാണത്രെ അമല പറഞ്ഞത്.

എന്നാല്‍ അമല പോള്‍ ഇത്തരമൊരു പരമാര്‍ശം നടത്തി എന്നതിന് അടിസ്ഥാനപരമായ തെളിവൊന്നുമില്ല. അമല പോള്‍ ഇക്കാര്യം എവിടെ പറഞ്ഞു എന്ന് എവിടെയും പറഞ്ഞിട്ടില്ല. അമല സായി ശ്രീനിവാസിനെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് തെലുങ്കരും തമിഴരും അമലയെ വിമര്‍ശിക്കുന്നത്. അങ്ങനെ പറഞ്ഞെങ്കില്‍ തന്നെ അതിലെന്താണ് തെറ്റ്. തന്റെ സിനിമയുടെ റീമേക്കിനെ വിലയിരുത്താനുള്ള സ്വാതന്ത്രം അമല പോളിന് ഇല്ലെന്നുണ്ടോ. വിഷ്ണുവിന്റെ അത്രയും പോര എന്നല്ലേ പറഞ്ഞുള്ളൂ... ആരാണ് ഒരു റീമേക്കിനെ അതിന്റെ ഒറിജിനലുമായി താരതമ്യപ്പെടുത്താത്തത്?


Click it and Unblock the Notifications