ആന്റണി പെരുമ്പാവൂർ സംഘടനകള്‍ക്ക് വഴങ്ങിയോ? സുരേഷ് കുമാറിന് എതിരായ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ജി.സുരേഷ് കുമാറിനെതിരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കിട്ട ഫേസ്ബുക്ക് വലിയ വിവാദമായിരുന്നു. നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ച സിനിമാ സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി.സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളെ തുടർന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ്. സിനിമാ സമരത്തിനെതിരായ നിലപാടായിരുന്നു കുറിപ്പിൽ ആന്റണി പങ്കുവെച്ചത്.

സിനിമാ സമരമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ ചോദിച്ചത്. അന്ന് ആന്റണിയുടെ കുറിപ്പിനെ പിന്തുണച്ച് നടനും നിർമാതാവുമായ പൃഥ്വിരാജ് അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങൾ രം​ഗത്തെത്തിയിരുന്നു.

Antony Perumbavoor Suresh Kumar

എന്നാൽ ഇപ്പോൾ പോസ്റ്റ് ആന്റണിയുടെ സോഷ്യൽമീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ആന്റണിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു.

മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷ നടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആന്റണിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ‌ നിന്നും അപ്രത്യക്ഷമായത്. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് മോഹൻലാൽ പങ്കുവെച്ചത് വേദനിപ്പിച്ചുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് ജി. സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശത്തിൽ പ്രകോപിതനായാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതുപോലെ സിനിമാ സമര പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാർച്ച് 25നുശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഫിലിം ചേംബറിന്‍റെ അനുമതി വാങ്ങിയതിനുശേഷം മാത്രമെ കരാർ ഒപ്പിടാവൂ എന്നാണ് സിനിമാ സംഘടനകളോട് ചേംബർ നിർദേശിച്ചത്.

ഇതോടെ എമ്പുരാൻ സിനിമയോട് ഫിലിം ചേംബർ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്ന തരത്തിൽ ചർ‌ച്ചകൾ വന്നു. എന്നാൽ എമ്പുരാൻ സിനിമയോട് പ്രതികാര നടപടിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ ജേക്കബ് വ്യക്തമാക്കി.

സിനിമകളുടെ നിർമാണ ചെലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ജൂൺ മുതൽ സമരം നടത്തുമെന്നും മാർച്ചിൽ സൂചനാ സമരം നടത്തുമെന്നുമാണ് കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകിയത്.

നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ, ഫിലിം ചേംബർ എന്നിവരെല്ലാം സിനിമാ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X