വന്‍ പ്രതിഫലം ആവശ്യപ്പെട്ടത് കൊണ്ടോ അനുപമയെ സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്?

By Rohini

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് അനുപമ പരമേശ്വരനെ പുറത്താക്കിയതാണ് ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ചിത്രത്തില്‍ നിന്ന് നടിയെ പുറത്താക്കിയതിന് പിന്നില്‍ പല കാരണങ്ങളും പറഞ്ഞു കേള്‍ക്കുന്നു.

വയറ് കാണുന്നത് ഇത്ര വലിയ പ്രശ്‌നമണോ; അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ വൈറലാകുന്നു

അമിതമായി പ്രതിഫലം ചോദിച്ചതുകൊണ്ടാണ് അനുപമയെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ അനു അങ്ങനെ ഒരു ഡിമാന്റ് പറഞ്ഞിട്ടില്ല എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കി.

പ്രതിഫലം കൂട്ടിയോ?

പ്രതിഫലം കൂട്ടിയോ?

അനുപമ വന്‍ പ്രതിഫലം ആവശ്യപ്പെട്ടത് കൊണ്ടാണ് രാം ചരണിന്റെ ചിത്രത്തില്‍ നിന്നും നടിയെ കാരണം വ്യക്തമാകാതെ പുറത്താക്കിയത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്.

അത് തെറ്റാണ്!

അത് തെറ്റാണ്!

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റാണ് എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കി. അനുപമ അമിതമായ പ്രതിഫലം ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പ്രസ്താവനയിറക്കി.

കഴിവുള്ള നടിയാണ് അനു

കഴിവുള്ള നടിയാണ് അനു

പ്രതിഫലത്തിന്റെ കാര്യത്തില്‍ അനുപമ ഒരു ആവശ്യവും മുന്നോട്ട് വച്ചിട്ടില്ല. വളരെ കഴിവുള്ള നടിയാണ് അനുപമയെന്നും തങ്ങളുടെ ഭാവി പ്രൊജക്ടുകളില്‍ അനുവിനെ പരിഗണിയ്ക്കുമെന്നും മൈത്രി മൂവീസ് വ്യക്തമാക്കി.

ഗ്ലാമര്‍ നായിക വേണം

ഗ്ലാമര്‍ നായിക വേണം

ചിത്രത്തില്‍ അല്പം കൂടെ ഗ്ലാമറസായി, താരമൂല്യമുള്ള നടിയെയാണ് ആവശ്യം എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ഈ വര്‍ത്തയോട് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. കാരണം വ്യക്തമാക്കാതെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുന്നതായി നടിയെ വിളിച്ച് പറഞ്ഞത്.

പകരം സമാന്ത

പകരം സമാന്ത

അനുപമയ്ക്ക് പകരം ചിത്രത്തില്‍ രാം ചരണിന്റെ നായികയായി സമാന്ത എത്തും എന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X