»   » മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയെ ദിലീപ് അവഗണിച്ചു; കാവ്യയുമായുള്ള വിവാഹം, ഭാവന ചിരിയ്ക്കുന്നു!

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയെ ദിലീപ് അവഗണിച്ചു; കാവ്യയുമായുള്ള വിവാഹം, ഭാവന ചിരിയ്ക്കുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് - കാവ്യ മാധവന്‍ കല്യാണത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചത് ഒറ്റ ദിവസം കൊണ്ടാണ്. എന്നിട്ട് പോലും മെഗാസ്റ്റാര്‍ മമ്മൂട്ടി മുതലുള്ള പ്രമുഖരെല്ലാം കല്യാണത്തിനെത്തി. മേജര്‍ രവിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത് കാരണം കേരളത്തില്‍ ഇല്ലാത്തത് കൊണ്ട് മോഹന്‍ലാലിന് ചടങ്ങിന് എത്താന്‍ കഴിഞ്ഞില്ല.\

എനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണ്; വിവാഹ മോചന ശേഷം ദിലീപ് പറഞ്ഞത്

ഇനിയും ആരെയൊക്കയോ കാണാനുണ്ടല്ലോ... എന്ന് അന്വേഷിച്ചപ്പോഴാണ്, കല്യാണത്തിന് ഭാവന വന്നില്ല എന്നറിഞ്ഞത്. മീരാ ജാസ്മിന്‍ അടക്കമുള്ള സുഹൃത്തുക്കളെ വിവാഹത്തിന് ക്ഷണിച്ചിട്ടും അഞ്ചിലധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഭാവനയെ മാത്രം എന്തുകൊണ്ട് ദിലീപ് വിവാഹത്തിന് ക്ഷണിച്ചില്ല...?

മഞ്ജു വാര്യരുമായുള്ള ബന്ധം

ഭാവനയ്ക്ക് മഞ്ജു വാര്യരുമായുള്ള ബന്ധമാണത്രെ വിവാഹത്തിന് ഭാവനയെ ക്ഷണിക്കാതിരിക്കാനുള്ള കാരണം. മഞ്ജു വാര്യര്‍ - ദിലീപ് പ്രശ്‌നത്തില്‍ പുറത്ത് നിന്ന് പലരും ഇടപെട്ടു എന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ ഇടപെട്ടവരില്‍ ഒരാള്‍ ഭാവനയാണത്രെ.

അവസരങ്ങള്‍ കുറഞ്ഞത്

ദിലീപിനെതിരെ നിന്നത് കൊണ്ടാണ് ഭാവനയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത് എന്ന് പോലും വാര്‍ത്തകളുണ്ടായിരുന്നു. മലയാളത്തിലും തമിഴിലും മിന്നി നിന്ന ഭാവനയുടെ കരിയര്‍ ഒറ്റയടിയ്ക്കാണ് ഇടിഞ്ഞു പൊളിഞ്ഞു താഴെ വീണത്

വിവാഹത്തിന് ക്ഷണിക്കാത്തത്

സിനിമയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും പങ്കെടുത്ത വിവാഹത്തില്‍ ഭാവനയ്ക്ക് ക്ഷണം ലഭിച്ചില്ലത്രെ. ഭാവനയ്ക്ക് മാത്രമല്ല, മഞ്ജുവിനെ പിന്തുണച്ച നടി ഗീതു മോഹന്‍ദാസിനും ക്ഷണമുണ്ടായിരുന്നില്ലത്രെ.

ഭാവന ചിരിയ്ക്കുന്നു

ക്ഷണം ഇല്ലെങ്കിലും, അവസരങ്ങള്‍ കുറഞ്ഞാലും തന്റെ പക്ഷം ശരിയായിരുന്നു എന്നോര്‍ത്ത് ഭാവന ഇപ്പോള്‍ ചിരിയ്ക്കുകയാണെന്നാണ് പാപ്പരാസികള്‍ പറഞ്ഞു നടക്കുന്നത്.

English summary
Did Bhavana ignored by Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X