ജയസൂര്യയുടെ മിനിമം ഗാരന്റി പോയോ

By Nirmal Balakrishnan

ജയസൂര്യയുടെ ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ മിനിമം ഗാരന്റിയുണ്ടായിരുന്നു. ഏതു ചിത്രമായാലും രണ്ടാഴ്ച നല്ല കലക്ഷനോടെ ചിത്രം ഓടുമായിരുന്നു. എന്നാല്‍ ഇപ്പോഴിറങ്ങിയ മൂന്നു ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി, മത്തായി കുഴപ്പക്കാരനല്ല, സെക്കന്‍ഡ്‌സ് എന്നീ ചിത്രങ്ങളാണ് തിയറ്ററില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്നത്.

രാജേഷ് മിഥില സംവിധാനം ചെയ്ത ലാല്‍ ബഹദൂര്‍ ശാസ്ത്രി റിലീസ് സമയത്ത് മോശമല്ലാത്ത അഭിപ്രായമുണ്ടാക്കിയിരുന്നു. എന്നാല്‍ ആദ്യവാരത്തോടെ മിക്കയിടത്തും ചിത്രം ഹോള്‍ഡ് ഓവറായി. തുടര്‍ന്നാണ് മത്തായി കുഴപ്പക്കാരനല്ല വരുന്നത്. ജയസൂര്യയുടെ ഹിറ്റ് ജോടിയായ ഭാമയായിരുന്നു നായിക. അക്കു അക്ബര്‍ സംവിധാനം ചെയ്ത മത്തായിയുടെ കഥയും തിരക്കഥയും സംവിധായകന്റെതു തന്നെയായിരുന്നു. ചിത്രത്തിന്റെ പ്രമേയം ഉപദേശമായതിനാല്‍ പ്രേക്ഷകര്‍ക്കു പെട്ടെന്നു മടുക്കുകയായിരുന്നു.

jayasurya

ഏറ്റവും ഒടുവില്‍ തിയറ്ററിലെത്തിയത് സെക്കന്‍ഡ്‌സ് ആയിരുന്നു. അനീഷ് ഉപാസനയുടെ ചിത്രം വൈകിയെത്തിയ കഥയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ചിത്രീകരണംപൂര്‍ത്തിയായി പെട്ടിയിലായ ചിത്രമായിരുന്നു ഇത്.അപര്‍ണയായിരുന്നു നായിക.

ഇനി പ്രിയദര്‍ശന്റെ ആമയും മുയലും ആണ് ജയസൂര്യയുടെ പ്രതീക്ഷയുള്ള ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X