»   » എല്ലാത്തിനും 'അറിയില്ല' എന്ന് ഉത്തരം, കാവ്യ പറഞ്ഞത് പലതും കള്ളം.. പിന്നെ കരച്ചിലും!!

എല്ലാത്തിനും 'അറിയില്ല' എന്ന് ഉത്തരം, കാവ്യ പറഞ്ഞത് പലതും കള്ളം.. പിന്നെ കരച്ചിലും!!

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ ശരിയായി സഹകരിച്ചില്ല എന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നുവത്രെ കാവ്യയുടെ മറുപടി. പറഞ്ഞതില്‍ പലതും കളവായിരുന്നു എന്നും വാര്‍ത്തകളില്‍ പറയുന്നു.

അര്‍ധരാത്രിവരെ കാത്തു നിന്നു, ദിലീപിന് വേണ്ടി 'ജഡ്ജിയമ്മാവനെ' കാണാനും കാവ്യ വന്നില്ല!!

ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യ കരയുകയായിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നതാണ്. കാവ്യയുടെ മൊഴിയെടുത്തതില്‍ നിന്ന് അന്വേഷണ സംഘത്തിന് കാര്യമായ തുമ്പൊന്നും കിട്ടിയില്ല എന്നാണ് അറിയുന്നത്.

ചോദ്യം ചെയ്യാന്‍ കാരണം

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള കക്കനാടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പിച്ചു എന്നാണ് സുനിയുടെ മൊഴി. ഷോപ്പിലേക്ക് സുനി കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്.

ആലുവയിലെ വീട്ടില്‍

ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടില്‍ വച്ചാണ് ആറ് മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോദരനും കുടുംബവുമാണ് തറവാട്ടില്‍ താമസിക്കുന്നത്. കാവ്യയെ ചോദ്യം ചെയ്യുമ്പോള്‍ അമ്മ ശ്യാമളയും വീട്ടില്‍ ഉണ്ടായിരുന്നു.

കാവ്യയോട് ചോദിച്ച ചോദ്യങ്ങള്‍

അറസ്റ്റിലായ ദിലീപിനെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് ഭാര്യയായ കാവ്യ മാധവനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണമായും സഹകരിച്ചില്ലത്രെ.

അറിയില്ല അറിയില്ല..

മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നുവത്രെ കാവ്യയുടെ മറുപടി. വ്യക്തമായ തെളിവുകളുള്ള കാര്യങ്ങള്‍ക്ക് പോലും തെറ്റായ മറുപടി നല്‍കി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമത്രെ.

സുനിയെ കുറിച്ച് ചോദിച്ചപ്പോള്‍

പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും ലക്ഷ്യയില്‍ വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കി അവസാനിപ്പിച്ചത്രെ. മഞ്ജു വാര്യരുമായി ദിലീപ് വിവാഹം മോചനം നേടാനുള്ള കാരണവും അറിയില്ല എന്നാണ് കാവ്യ പറഞ്ഞത്.

ഒന്നും കിട്ടിയില്ല

ആറ് മണിക്കൂര്‍ നേരം കാവ്യയെ ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പെട്ട ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കാവ്യയെ ചോദ്യം ചെയ്ത ശേഷം, അവിടെ ഉണ്ടായിരുന്ന കാവ്യയുടെ അമ്മ ശ്യാമളയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

English summary
Did Kavya Madhavan hide something from police?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam