മഞ്ജുവിനെ ജൈവകൃഷിയുടെ അംബാസിഡറാക്കിയത് എന്തടിസ്ഥാനത്തില്‍??
'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രം കൃഷി ചെയ്ത് നേടുന്ന ജീവിത വിജയമാണ് സിനിമയുടെയും വിജയം. ഇതോടെ മഞ്ജുവിനെ പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ജൈവ കൃഷിയുടെ അംബാസിഡറുമാക്കി. ഇതിനെതിരെ ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദേശീയ പുരസ്‌കാര ജേതാവ് കൂടെയായ നടന്‍ സലീം കുമാര്‍ ശക്തമായി പ്രതികരിച്ചു.
അഭിനവകൃഷിവാലന്മാരെയാണല്ലോ നമ്മള്‍ കൊണ്ടു നടക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് സലീം കുമാര്‍ തുടങ്ങിയത്. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി കൃഷിചെയ്യുന്നവരല്ലാതെ എത്രപേര്‍ ആത്മാര്‍ത്ഥമായി കൃഷിയെ സ്‌നേഹിക്കുന്നുണ്ടെന്ന് സലീം കുമാര്‍ ചോദിക്കുന്നു. ഇവര്‍ക്ക് പത്രങ്ങളില്‍ വാര്‍ത്ത വന്നാല്‍ മതിയെന്നും കൃഷി പുഷ്ടിപ്പെടുത്തണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജു വാര്യര്‍ ഒരു സിനിമയില്‍ ജൈവ കൃഷി ചെയ്യുന്ന കഥാപാത്രമായി വരികയും ആ സിനിമ വിജയ്ക്കുകയും ചെയ്താല്‍ ഉടനെ മഞ്ജു വാര്യരെ ജൈവ കൃഷിയുടെ അംബാസിഡറാക്കും. സര്‍ക്കാരാണ് ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കണം. മഞ്ജു വാര്യര്‍ക്ക് കൃഷി അറിയാമോ അവര്‍ കൃഷി ചെയ്യുന്നുണ്ടോ എന്നൊന്നും നോക്കില്ല. അതാണ് നമ്മുടെ സ്ഥിതി. സ്വാഭാവികമായി ഇതിനോട് അറ്റാച്ച്‌മെന്റുള്ള ആളുകളെ തിരിച്ചറിയുന്നില്ല- സലീം കുമാര്‍ പറഞ്ഞു.
സിനിമയില്‍ നിന്ന് തന്നെയുള്ള ബാലചന്ദ്രമേനോന്‍ കര്‍ഷകശ്രീ പുരസ്‌കാരം വാങ്ങിച്ചയാളാണ്. എത്രപേര്‍ക്കറിയാം ഇത്. കൂടാതെ ശ്രീനിവാസന്‍. തന്റെ അറിവില്‍ ഇവര്‍ രണ്ട് പേരുമാണ് ആത്മാര്‍ത്ഥമായി കൃഷിയെ സമീപിക്കുന്ന സിനിമാക്കാരങ്ങളെന്നും സലീം കുമാര്‍ പറഞ്ഞു. സിനിമയ്ക്ക് പുറത്ത് എത്രയോ പേരുണ്ട്. അവരെയൊന്നും പ്രോത്സാഹിപ്പിക്കാനേ തയ്യാറല്ല- സലീം കുമാര്‍ പറഞ്ഞു


Click it and Unblock the Notifications











