»   » മകളുടെ റിസള്‍ട്ട് രണ്ടാം ഭാര്യയുടെ ഫോണില്‍ നിന്ന് വിളിച്ച് പറഞ്ഞു, ഉര്‍വശിയുടെ പരിഭവം?

മകളുടെ റിസള്‍ട്ട് രണ്ടാം ഭാര്യയുടെ ഫോണില്‍ നിന്ന് വിളിച്ച് പറഞ്ഞു, ഉര്‍വശിയുടെ പരിഭവം?

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചനം സിനിമാ ലോകത്ത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ വിവാഹ മോചനത്തിന് ശേഷവും സൗഹൃദത്തോടെ മുന്നോട്ട് പോകുന്നവരുമുണ്ട്. നല്ല സൗഹൃദത്തില്‍ മുന്നോട്ട് പോകാന്‍ ഇവരെ സഹായിക്കുന്നത് പലപ്പോഴും മക്കളാണ്. മക്കളുടെ കാര്യത്തിന് വേണ്ടി ഒന്നിക്കുമ്പോള്‍ താനും ലിസിയും സൗഹൃദത്തിലാണ് സംസാരിക്കുന്നത് എന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ഭര്‍ത്താവിന്റെ പിന്തുണ.. മകന്റെ വളര്‍ച്ച.. സമാധാനവും സന്തോഷവും പ്രതിഫലവുമുണ്ട് എന്ന് ഉര്‍വശി

ഇപ്പോഴിതാ മനോജ് കെ ജയനും. തന്റെ മകളുടെ അമ്മയെ ഇപ്പോഴും മനോജ് കെ ജയന്‍ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ മകളുടെ റിസള്‍ട്ട് ആദ്യം ഉര്‍വശിയെ വിളിച്ച് അറിയിക്കാന്‍ പറഞ്ഞത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ ജയന്‍ ഇക്കാര്യം പറഞ്ഞത്.

റിസള്‍ട്ട് വന്നപ്പോള്‍

പ്ലസ്ടുവിന് മകള്‍ക്ക് 82.2 ശതമാനം മാര്‍ക്കുണ്ട്. അക്കോണ്ടന്‍സിയില്‍ ചോയ്‌സ് സ്‌കൂളിലെ ടോപ്‌സ്‌കോററായ 96 ഉം അവള്‍ക്കാണ്. റിസള്‍ട്ട് വന്നയുടെ ഞാന്‍ പറഞ്ഞത്, 'ആദ്യം അമ്മയെ വിളിച്ചു പറയൂ' എന്നാണ്.

ഉര്‍വശിയുടെ പ്രതികരണം

ആശയുടെ ഫോണില്‍ നിന്നാണ് മകള്‍ അവളുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞത് 'വളരെ സന്തോഷം മോളെ.. നന്നായി' എന്നാണ് അവര്‍ പറഞ്ഞത്.

പരിഭവം പറഞ്ഞു

ഡിഗ്രിക്ക് പഠിക്കാന്‍ ബാംഗ്ലൂരിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ചെന്നൈയില്‍ വന്നാല്‍ മതിയായിരുന്നു എന്ന് പരിഭവം പറഞ്ഞു. കലാരഞ്ജിനി ചേച്ചിയുടെ മകന്‍ അമ്പാടിയും കല്‍പനയുടെ മകള്‍ ശ്രീമയും എന്റെ ചേട്ടന്റെ മകളുമെല്ലാം ചെന്നൈയിലുണ്ട്. പക്ഷെ ക്രൈസ്റ്റില്‍ തന്നെ പഠിക്കണമെന്ന് മകള്‍ നിര്‍ബന്ധം പറഞ്ഞു - മനോജ് കെ ജയന്‍ പറഞ്ഞു

മനോജും ഉര്‍വശിയും

ഒന്നിച്ചഭിനയിച്ചിലൂടെ പ്രണയത്തിലായവരാണ് മനോജ് കെ ജയനും ഉര്‍വശിയും. 1999 ല്‍ ആ പ്രണയം വിവാഹത്തിന് വഴിമാറി. എന്നാല്‍ എട്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ല്‍ ഇരുവരും വിവാഹ മോചിതരായി.

മകള്‍ അച്ഛനൊപ്പം

ഉര്‍വശിയ്ക്കും മനോജ് കെ ജയനും 2001 ലാണ് മകള്‍ ജനിച്ചത്. വിവാഹ മോചനത്തിന് ശേഷം ആരുടെ കൂടെ പോകണം എന്ന ചോദ്യത്തിന് അച്ഛന്‍ എന്നായിരുന്നു കുഞ്ഞാറ്റ എന്ന മകള്‍ തേജസ്വിനിയുടെ മറുപടി

മനോജ് ആശയെ വിവാഹം ചെയ്തു

ഉര്‍വശിയുമായി വേര്‍പിരിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മനോജ് കെ ജയന്‍ വേറെ വിവാഹം ചെയ്തു. ആശയുമായുള്ള വിവാഹം 2011 ലാണ് നടന്നത്. 2012 ല്‍ ഈ ബന്ധത്തില്‍ ഒരു മകന്‍ പിറന്നു.

ഉര്‍വശിയ്ക്കും മറ്റൊരു ജീവിതം

ആറ് വര്‍ഷത്തിന് ശേഷം ഉര്‍വശിയും മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. 2013 ലാണ് ഉര്‍വശി ശിവപ്രസാദിനെ വിവാഹം ചെയ്ത്. ഈ ബന്ധത്തിലും ഉര്‍വശിക്കൊരു മകനുണ്ട്.

English summary
Did Manoj K Jayan still respect Urvashi as mother of his daughter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam