»   » വിവാഹ വിവാദം; ഇറങ്ങാനുള്ള ദിലീപിന്റെ സിനിമകളെ ബാധിയ്ക്കുമോ എന്ന് നിര്‍മാതാക്കള്‍ക്ക് പേടി

വിവാഹ വിവാദം; ഇറങ്ങാനുള്ള ദിലീപിന്റെ സിനിമകളെ ബാധിയ്ക്കുമോ എന്ന് നിര്‍മാതാക്കള്‍ക്ക് പേടി

By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരെ ഉപേക്ഷിച്ച ദിലീപ് കാവ്യ മാധവനെ രണ്ടാം വിവാഹം ചെയ്തതാണ് ഇപ്പോള്‍ മലയാള സിനിമയിലെയും പ്രേക്ഷകരുടെയും പ്രധാന ചര്‍ച്ചാ വിഷയം.

സത്യങ്ങള്‍ എല്ലാം അറിഞ്ഞാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് അത് തിരുത്തേണ്ടി വരും എന്ന് ദിലീപ്

ഒരു വിവാഹം ഇത്രയേറെ വിവാദമാകുന്നത് ഇതാദ്യമല്ല, എന്നിരുന്നാലും ഈ വിവാദങ്ങള്‍ വരാനിരിയ്ക്കുന്ന ദിലീപ് ചിത്രത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയാണത്രെ നിര്‍മാതാക്കള്‍ക്ക്.

ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത്

കാവ്യാ മാധവന്‍ - ദിലീപ് വിവാഹത്തില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് മഞ്ജു വാര്യരെയും നിഷാല്‍ ചന്ദ്രയെയുമാണ്. ഈ പശ്ചാത്തലത്തില്‍ ദിലീപ് ചിത്രങ്ങള്‍ വിജയിക്കുമോ എന്നാണത്രെ നിര്‍മാതാക്കളുടെ ആശങ്ക.

വിവാഹം ഇല്ലായിരുന്നെങ്കിലും

അതേ സമയം, ദിലീപ് - കാവ്യ വിവാഹം നടന്നില്ലായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയ ദിലീപ് ചിത്രം ഇറങ്ങുമ്പോള്‍ വ്യാജ പ്രചരണം നടത്തുമായിരുന്നു എന്നാണ് ദിലീപ് ഫാന്‍സ് പറയുന്നത്. സമീപകാലത്ത് ദിലീപ് ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുമ്പോഴൊക്കെ കാവ്യ - ദിലീപ് വിവാഹം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞിരുന്നു.

വ്യക്തി ജീവിതം വേ, സിനിമ റെ

എന്നാല്‍ വ്യക്തി ജീവിതവും സിനിമയും കൂട്ടി കുഴയ്‌ക്കേണ്ടതില്ല എന്നാണ് സിനിമാ നിരൂപകര്‍ പറയുന്നത്. ഈ വിവാഹമോ വിവാദമോ ഒന്നും വരാനിരിയ്ക്കുന്ന ചിത്രങ്ങളെ ബാധിയ്ക്കില്ല. ആയിരുന്നുവെങ്കില്‍, മഞ്ജു - ദിലീപ് വിവാഹ ശേഷം റിലീസ് ചെയ്ത റിങ് മാസ്റ്റര്‍ വലിയ വിജയം നേടില്ലായിരുന്നു. റിങ് മാസ്റ്റര്‍ പരാജയപ്പെടും എന്ന് അന്ന് പലരും പ്രവചിച്ചിരുന്നുവെങ്കിലും, ചിത്രത്തിലൂടെ ദിലീപ് ഗംഭീര തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്.

വരാനിരിയ്ക്കുന്ന ചിത്രം

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരമാണ് ദിലീപിന്റേതായി ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രം. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും. അത് കഴിഞ്ഞ് പ്രൊഫ. ഡിങ്കന്‍, കമ്മാര സംഭവം, പിക്ക് പോക്കറ്റ് എന്നീ ചിത്രങ്ങള്‍ ദിലീപ് കരാറൊപ്പിട്ടിട്ടുണ്ട്.

ദിലീപിന്റെയും കാവ്യയുടെയും കല്യാണ ഫോട്ടോസിനായി

English summary
Did marriage controversy will effect Dileep's upcoming movies?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam