മഞ്ജുവിന്റെ എഴുത്ത് മീനാക്ഷി വായിച്ചിരിക്കുമോ??

By Aswathi

മഞ്ജു വാര്യര്‍, ദിലീപ് വേര്‍ പിരിയല്‍ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഒരു തരം വേദന തന്നെയായിരുന്നു. വേര്‍പിരിയില്‍ വാര്‍ത്ത വന്നതുമുതല്‍ ദിലീപിനെ കുറ്റപ്പെടുത്തിയും മഞ്ജുവിന് ആശംസകള്‍ നല്‍കിയും ഒരുപാട് പേര്‍ രംഗത്ത് വന്നെങ്കിലും കേരളത്തിലെ അമ്മ മനസ്സുകള്‍ മഞ്ജുവിനെ പഴിച്ചു. കുറ്റം പറഞ്ഞു. ശകാരിച്ചു. 'ഒരു പെങ്കൊച്ചിന്റെ അമ്മയല്ലേ അവള്‍, എങ്ങനെ അതിനെ അച്ഛന്റെ അടുത്ത് വിട്ടിട്ട് പോകും' എന്നായിരുന്നു ചോദ്യം.

മീനാക്ഷിയുടെ കാര്യത്തിലാണ് എല്ലാവര്‍ക്കും ആവലാതി. സ്വന്തം പൊരുത്തുക്കേടുകളോട് പൊരുതി ഒടുവില്‍ വിവാഹമോചനം എന്ന പരിഹാരത്തിലേക്ക് മഞ്ജുവും ദിലീപും എത്തി. വാര്‍ത്തകളെ കുറിച്ച് പല തരത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ആദ്യമായി മഞ്ജു ഇതിനെതിരെ പ്രതികരിച്ചു. ഫേസ്ബുക്കില്‍ ഒരു നീണ്ട കത്തിലൂടെയായിരുന്നു മറുപടി. ആ എഴുത്തില്‍ മീനാക്ഷിയെ എന്തിന് വിട്ടു കൊടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരവുമുണ്ടായിരുന്നു.

meenakshi-dileep-manju

'മീനൂട്ടിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും. അതുകൊണ്ട് തന്നെ അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഃഖിപ്പിക്കാന്‍ എനിക്കിഷ്ടമല്ല. അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്. അവള്‍ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തു തന്നെയാണല്ലോ എന്നും മകള്‍'

മഞ്ജു സ്വന്തം കൈപ്പടയില്‍ എഴുതിയ ഈ എഴുത്തില്‍ എല്ലാമുണ്ട്. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരവുമുണ്ട്. മഞ്ജു എന്ന അമ്മയുടെ മനസ്സും സ്‌നേഹവുമുണ്ട്. പിടിച്ചുവാങ്ങലല്ല, വിട്ടുകൊടുക്കലാണ് സ്‌നേഹം. മാതൃത്വം അകലെ നിന്നാല്‍ ഇല്ലാതെ പോകുന്ന ഒന്നല്ല. ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്ന ഒന്നല്ല. അങ്ങനെ അങ്ങനെ ഒരുപാടുകാര്യങ്ങള്‍ മഞ്ജു നാല് വരിയില്‍ പറഞ്ഞു തീര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X