അസിന് സല്‍മാന്‍ ഖാന്‍ ഫ്ളാറ്റ് സമ്മാനിച്ചോ?
സല്‍മാന്‍ ഖാനും അസിനും ജോഡികളായി എത്തിയ ലണ്ടന്‍ ഡ്രീംസ് എന്ന ചിത്രം റിലീസ് ചെയ്തിട്ട് വര്‍ഷങ്ങളായി. അക്കാലത്ത് സല്‍മാന് അസിനോട് പ്രണയമുണ്ടെന്നുള്ള തത്തില്‍ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍പിന്നീട് അതെല്ലാം മാഞ്ഞുപോയി. പക്ഷേ ഇപ്പോള്‍ ലണ്ടന്‍ ഡ്രീംസ് കാലത്ത് നടന്നുവെന്ന് പറയപ്പെടുന്നൊരു സംഭവം വീണ്ടും വാര്‍ത്തയായിരിക്കുകയാണ്.
കാര്യം മറ്റൊന്നുമല്ല അന്ന് സല്‍മാന്‍ ഖാന്‍ അസിന് ഒരു ഫഌറ്റ് സമ്മാനിച്ചിരുന്നുവെന്നാണ് കേള്‍ക്കുന്നത്. ഒപ്പം അഭിനയിക്കുന്ന നടിമാര്‍ക്ക വിലയേറിയ സമ്മാനങ്ങള്‍ നല്‍കാറുള്ള സല്‍മാന്‍ ആദ്യമായി സമ്മാനം നല്‍കുന്നയാളല്ല അസിന്‍, കത്രീന കെയ്ഫ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കെല്ലാം സല്‍മാന്‍ വമ്പന്‍ ഗിഫ്റ്റുകള്‍ നല്‍കിയിരുന്നു. അതോപോലെ അസിനും ഒരു ഫ്ളാറ്റ് നല്‍കിയെന്നാണ് പറയപ്പെടുന്നത്.

ഇപ്പോള്‍ പൊങ്ങിവന്നിരിക്കുന്ന പുതിയ ഗോസിപ്പ് കേട്ട് അസിനുമായി അടുപ്പമുള്ളവരെല്ലാം അമ്പരക്കുകയാണ്. എല്ലാവരും ചോദിയ്ക്കുന്നത് ലണ്ടന്‍ ഡ്രീസ് വന്നുകഴിഞ്ഞ് വര്‍ഷങ്ങളായി, പിന്നെ ഇപ്പോഴെങ്ങനെ ഇത്തരത്തിലൊരു സംഭവം പൊങ്ങിവന്നുവെന്നാണ്. സല്‍മാനും അസിനും നല്ല സുഹൃത്തുക്കളാണെന്നത് സത്യമാണ്. പക്ഷേ സല്‍മാന്‍ അസിന് ഫഌറ്റ് സമ്മാനിച്ചിട്ടില്ല- അസിനുമായി അടുത്ത് ബന്ധമുള്ളവരെല്ലാം ഇതാണ് പറയുന്നത്. സ്വന്തം ഫഌറ്റ് സല്‍മാന്‍ സമ്മാനിച്ചതല്ലെന്ന് വ്യക്തമാക്കാനുള്ള എല്ലാ തെളിവുകളും രേഖകളും അസിന്റെ കയ്യിലുണ്ടെന്നും ഇവര്‍ പറയുന്നു.
അസിന്‍ വളരെ നേരത്തേ തന്നെ കരിയറില്‍ തിളങ്ങാന്‍ തുടങ്ങിയ താരമാണ്. വളരെ ചെറുപ്രായത്തില്‍ത്തന്നെ സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയ അസിന് സ്വന്തം ആവശ്യത്തിന് ചെലവാക്കാന്‍ ഇഷ്ടം പോലെ കാശുണ്ട്. അസിന്‍ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വസ്തുക്കളുടെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും കൊടുക്കുകയെന്നത് ശുദ്ധ അസംബന്ധമാണ്- അസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.


Click it and Unblock the Notifications











