നയന്‍സുമായി പ്രണയം ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By Lakshmi

പ്രണയം പൊളിഞ്ഞ് പോയെങ്കിലും ഇതേവരെ കയ്യില്‍പച്ചകുത്തിയ കാമുകന്റെ പേര് മാറ്റാനോ മായ്ക്കാനോ തെന്നിന്ത്യന്‍ താരറാണി നയന്‍താര തയ്യാറായിട്ടില്ല. ഇടയ്ക്ക് ആ ടാറ്റൂ പുറത്തുകാണിച്ചും ഇടയ്ക്ക് മൂടിവെച്ചുമെല്ലാം നയന്‍സ് വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്. പക്ഷേ ഇതിനിടെ പുത്തന്‍ ഗോസിപ്പുകളിലും നയന്‍സ് താരമായിക്കൊണ്ടിരിക്കുന്നു. ഇടക്കാലത്ത് നടന്‍ ആര്യയും നയന്‍താരയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. പിന്നീട് നയന്‍താര തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി. അതോടെ ആ ഗോസിപ്പ് നിന്നു.

പിന്നാലെ വന്നത് പഴയ കാമുകന്‍ ചിലമ്പരശനുമായി നയന്‍താര വീണ്ടും അടുക്കുന്നുവെന്നതായിരുന്നു. പല ചടങ്ങുകള്‍ക്കായി ഒന്നിച്ചെത്തുകയും വളരെ ക്ലോസ് ആയി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തതോടെയാണ് ചിമ്പുവും നയന്‍സും വീണ്ടും അടുക്കുന്നുവെന്ന വാര്‍ത്തകള്‍ പൊങ്ങിത്തുടങ്ങിയത്.

ഇപ്പോഴിതാ നയന്‍സ് നായികയായി മറ്റൊരു പുത്തന്‍ ഗോസിപ്പ് ഇറങ്ങിയിരിക്കുകയാണ്. ഈ കഥയിലെ നായകന്‍ തമിഴകത്തിന്റെ യുവനായകന്‍ ഉദയനിധി സ്റ്റാലിനാണ്. കോടമ്പാക്കത്തെമ്പാടും ഇപ്പോള്‍ ഉദയനിധി-നയന്‍താര പ്രണയത്തെക്കുറിച്ചുള്ള സംസാരമാണ്. നയന്‍താരയും ഉദയനിധിയും പ്രണയത്തിലാണെന്നും ഭാര്യ ഇതിനെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തതോടെ നൈരാശ്യത്തില്‍ മനംനൊന്ത് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമാണ് കേള്‍ക്കുന്നത്. ഉറക്ക ഗുളിക കഴിച്ചാണ് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് കേള്‍ക്കുന്നത്.

nayan-udaya

ഇത് കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രത്തിലാണ് ഉദയനിധിയും നയന്‍താരയും ആദ്യമായി ജോഡികളായത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇവരൊന്നിച്ച് പഴനിയില്‍ ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഷൂട്ടിങ്ങിനിടെ വളര്‍ന്ന ബന്ധം ഉദയനിധിയുടെ പുതിയ ചിത്രമായ നന്‍പേന്‍ടയില്‍ നയന്‍സിനെത്തന്നെ നായികയാക്കുന്നതില്‍ വരെ എത്തിയത്രേ. ഇടക്ക് സാക്ഷാല്‍ കരുണാനിധിവരെ കൊച്ചുമോനെ ഈ ബന്ധത്തിന്റെ പേരില്‍ താക്കീത് ചെയ്തിരുന്നുവെന്നും പറഞ്ഞുകേള്‍ക്കുന്നു.

സൗഹൃദം പതുക്കെ പ്രണയമാവുകയും ഒരുഘട്ടത്തില്‍ പ്രണയത്തിലേയ്ക്ക് അടിതെറ്റിയ നയന്‍താര പിന്നീട് ഈ ബന്ധത്തില്‍ നിന്നും പിന്മാറിയെന്നും പറഞ്ഞുകേള്‍ക്കുന്നു. നയന്‍താര തന്നെ അവഗണിയ്ക്കുന്നതും പ്രണയത്തിന്റെ പേരില്‍ ഭാര്യ ശാസിച്ചതും എല്ലാം സഹിക്കവയ്യാതെയാണ് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് കോടമ്പാക്കത്തെ ഗോസിപ്പുകാര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X