twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിരീടത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ?

    By Aswathi
    |

    മകനെ എസ് ഐ ആയി കാണാന്‍ ആഗ്രഹിച്ച ഹെഡ് കോണ്‍സ്‌ററബിള്‍ അച്യുതന്‍ നായരുടേയും, അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മോഹിച്ച് ഒടുവില്‍ കൊലപാതകിയായി തീര്‍ന്ന സേതുമാധവന്റേയും കഥ പറഞ്ഞ കീരീടം 25 പ്രേക്ഷക മനസ്സില്‍ കുടിയേറിയിട്ട് കാല്‍ നൂറ്റാണ്ട് കഴിയുന്നു.

    ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം നിര്‍മ്മിച്ചത് ക്യപാഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ്. പൂര്‍ണ്ണമായും തലസ്ഥാനത്തായിരുന്നു കിരീടത്തിന്റെ ചിത്രീകരണം. ചിത്രത്തില്‍ സേതുമാധവനായി വന്ന്, കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ലാല്‍ ചിത്രത്തിന് വേണ്ടി വാങ്ഹഇയ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

    kireedam

    25 ദിവസം കൊണ്ട് കിരീടം പൂര്‍ത്തിയായി. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു ആകെ ചെലവ്. നാലര ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന മോലാല്‍ ഉണ്ണിയോടുള്ള സൗഹൃദം മൂലം നാല് ലക്ഷത്തിനാണ് ചിത്രത്തില്‍ അഭിനയിച്ചത്. അച്യുതന്‍ നായരായി ആടിതകര്‍ത്ത തിലകന്‍ ഓടി നടന്ന് അഭിനയിക്കുന്ന കാലമായിരുന്നു. വര്‍ണ്ണം, ചാണക്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്ന തിലകന്‍ സമയക്കുറവ് മൂലം അച്യതന്‍ നായരാകാന്‍ ആദ്യം വിസമ്മതിച്ചു.

    തിലകന്‍ ഇല്ലെങ്കില്‍ ചിത്രം മാറ്റി വയ്ക്കുമെന്ന കിരീടം ഉണ്ണിയുടെ വാശിക്ക് മുന്‍പില്‍ ഒടുവില്‍ തീരുമാനം മാറ്റി. ക്ലൈമാക്‌സിലെ 'കത്തി താഴെയിടടാ, മോനെ നിന്റെ അച്ഛനാടാ പറയുന്നേ' എന്ന രംഗം എടുത്തത് സുര്യന്‍ അസ്തമിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. വര്‍ണ്ണത്തിന്റെ സെറ്റില്‍ നിന്ന് തിലകനെ വിട്ട് കിട്ടാനുള്ള പാടായിരുന്നു കാരണം.1989 ജൂലൈയിലായിരുന്നു കിരീടം റിലീസ് ചെയ്തത്. മെയിന്‍ സെന്ററുകളില്ലെല്ലാം 150-ആം ദിനം പിന്നിട്ടതും മലയാളികളുടെ മരിക്കാത്ത ഓര്‍മ്മയായി കിരീടം മാറിയെതുമെല്ലാം ചരിത്രമാണ്.

    English summary
    Did You Know How Much Salary get Mohanlal For evergreen film Kireedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X