»   » അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സുവര്‍ണ കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രകത്ഭ നടന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ച നടിയാണ് ഗീത. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ ഗീതയ്ക്ക് ലഭിചച്ചിരുന്നു. പഞ്ചാഗ്നി എന്ന ആദ്യ ചിത്രത്തില്‍ തുടങ്ങി നന്ദിനി ഓപ്പോള്‍, ആധാരം, വൈശാലി, ലാല്‍സലാം അങ്ങനെ നീളുന്നു സിനിമകള്‍.

'ഗീത പതറിപ്പോകുമായിരുന്നു, മാറ്റിയെടുത്തത് മോഹന്‍ലാലാണ്'

അന്ന് മോഹന്‍ലാലും ഞാനുമൊക്കെ ഒരേ പ്രായമായിരുന്നു. അപ്പോള്‍ കോമ്പിനേഷന്‍ സീനുകളെല്ലാം കൂടുതല്‍ ഭംഗിയുള്ളതായി തീരും. മലയാളത്തിന്റെ സുവര്‍ണ കാലത്ത് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- ഗീത പറയുന്നു.. തുടര്‍ന്ന് വായിക്കൂ

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

മലയാളത്തിന്റെ സുവര്‍ണ കാലത്ത് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ഒപ്പം അഭിനയിച്ചവരില്‍ പലരും ഇന്ന് ഇല്ല എന്ന സങ്കടം മാത്രമേയുള്ളൂ എന്നും ഗീത പറയുന്നു.

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

മുരളിച്ചേട്ടന്‍ എന്റെ ആദ്യത്തെ സിനിമയിലെ വില്ലനാണ്. ഞങ്ങള്‍ രണ്ടു പേരുടെയും വളര്‍ച്ച പടിപടിയായിട്ടായിരുന്നു. ആദ്യം കണ്ടപ്പോഴുള്ള അതേ ഇടപഴകലും സംസാരവും ഒടുവില്‍ കാണുന്ന സമയത്തും മറ്റമില്ലാതെ ഉണ്ടായിരുന്നു.

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

കൊച്ചിന്‍ ഹനീഫയുടെ മരണം ആകസ്മികമായിരുന്നു എന്നും ഗീത പറഞ്ഞു. എന്നെ ലൊക്കേഷനില്‍ വച്ച് കാണുമ്പോള്‍ തന്നെ 'ഏയ് നായരച്ചി വന്നെടാ' എന്ന് പറയും

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

അന്നൊക്കെ താരങ്ങള്‍ തമ്മില്‍ ദൃഢമായ സൗഹൃദമുണ്ടായിരുന്നതായും ഗീത ഓര്‍ക്കുന്നു. എല്ലാവരും കാര്യങ്ങളൊക്കെ തുറന്ന് സംസാരിക്കും. ഷൂട്ടിങ് കഴിഞ്ഞാല്‍ എല്ലാവരും ഒത്തുകൂടുന്നത് പതിവാണ്. ശരിക്കും വീടുപോലെ തന്നെ. കേരളത്തിലേക്ക് വരുന്നത് വീട്ടിലേക്ക് തിരിച്ചെത്തുന്നതുപോലെയാണ്

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

സുകുമാരി ചേച്ചിയ്ക്കും ലളിത ചേച്ചിയ്ക്കുമൊക്കെ നല്ല അമ്മ വേഷങ്ങള്‍ ലഭിച്ചു. ശ്രീദിവ്യ ചേച്ചിയ്ക്കും നല്ല കരുത്തുറ്റ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ പക്ഷെ അതുപോലെ കരുത്തുറ്റ നല്ല അമ്മ വേഷങ്ങള്‍ ലഭിയ്ക്കുന്നില്ലെന്ന് ഗീത സങ്കടം പറയുന്നു

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

അമ്മ മകള്‍ ബന്ധം പറയുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗീത പറഞ്ഞു. വിവാഹ ശേഷം അമ്മ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് ഗീത തിരിച്ചുവന്നത്. തമിഴിലും മലയാളത്തിലുമെല്ലാം യുവതാരങ്ങളുടെ അമ്മയായി അഭിനയിച്ചു.

അന്ന് മോഹന്‍ലാലും ഞാനും ഒരേ പ്രായമായിരുന്നു, കോമ്പിനേഷന്‍ ഭംഗിയായി; ഗീത പറയുന്നു

പുതിയ കുട്ടികളുടെ കൂടെ അഭിനയിക്കുന്നത് സന്തോഷമാണ്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ്, അജിത്ത്, നയന്‍താര, അസിന്‍ എല്ലാവരുടെയും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. പുതിയ കുട്ടികള്‍ക്ക് എല്ലാം അറിയാം. അവര്‍ സ്മാര്‍ട്ടാണ്- ഗീത പറയുന്നു

English summary
Didn't get good mother's role in this generation says Geetha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam