For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പേര് പറഞ്ഞ് അമ്മയെ തകര്‍ക്കണ്ട! മോഹന്‍ലാല്‍ പറഞ്ഞല്ല രാജി! രണ്ടും കല്‍പ്പിച്ച് ദിലീപ്! കാണൂ!

  |
  മോഹന്‍ലാലിന്റെ വാദം തള്ളി ദിലീപ് | filmibeat Malayalam

  മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത സമയത്തായിരുന്നു ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭൂരിഭാഗം പേരും ജനപ്രിയ നായകന്റെ തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് ഇരയായ താരത്തേയും കുറ്റോരോപിതനായ താരത്തെയും ഒരുപോലെ പരിഗണിക്കുന്നുവെന്നാരോപിച്ച് സംഘടനയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. ദിലീപരിനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയുടെ നേതൃത്വത്തില്‍ അമ്മയ്ക്ക് അഭിനേത്രികള്‍ കത്ത് നല്‍കിയിരുന്നു.

  അറപ്പുളവാക്കുന്ന തെറിയും അശ്ലീലവും! ചിമ്പുവിനെതിരെ ഒളിയമ്പുമായെത്തിയ ലേഖയ്ക്ക് നേരിടേണ്ടി വന്നത്?

  താനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലാണ് തിരികെ സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. രേഖാമൂലം നല്‍കിയ കത്തിലൂടെയായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ നല്‍കിയ കത്തിന് കൃത്യമായി മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് വനിതാ താരങ്ങള്‍ വീണ്ടും കത്ത് നല്‍കിയിരുന്നു. മൂന്ന് തവണയായി കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഡബ്ലുസിസി അംഗങ്ങള്‍ പത്രസമ്മേളനം വിളിച്ചത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചും പ്രസിഡന്റിന്റെ നിലപാടുകളിലുള്ള നിരാശയെക്കുറിച്ചുമൊക്കെ ഇവര്‍ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ദിലീപ് സംഘടനയില്‍ നിന്നും രാജി വെച്ചത്.മോഹന്‍ലാല്‍ പറഞ്ഞാണ് താരം സംഗടനയില്‍ നിന്നും രാജി വെച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരും പറഞ്ഞല്ല താന്‍ രാജി വെച്ചതെന്ന് ദിലീപ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. രാജിക്കത്തും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  രാജിയെക്കുറിച്ച് ദിലീപ്

  രാജിയെക്കുറിച്ച് ദിലീപ്

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. വാര്‍ത്താകുറിപ്പിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടാണ് രാജി സന്നദ്ധത അറിയിച്ചതും പിന്നീട് അക്കാര്യത്തെക്കുറിച്ച് അറിയിച്ചതെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ വാദങ്ങളെല്ലാം പൊളിച്ചെഴുതുന്ന തരത്തിലുള്ള കാര്യങ്ങളുമായാണ് ഇപ്പോള്‍ താരമെത്തിയിട്ടുള്ളത്.

  പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായി

  പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായി

  താരസംഘടനയായ എഎംഎംഎ യില്‍ താനുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രശ്‌നങ്ങളും ഇപ്പോഴും അതേ പോലെ തുടരുകയാണ്. തന്റെ പേര് പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമുണ്ടെന്നും അത് അതവസാനിപ്പിക്കണമെന്നും കരുതിയാണ് ഇപ്പോള്‍ താന്‍ വാര്‍ത്താക്കുറിപ്പ് നല്‍കുന്നതെന്നും ദിലീപ് പറയുന്നു. ഒക്ടോബര്‍ പത്തിനാണ് താരം രാജിക്കത്ത് നല്‍കിയത്. രാജിക്കത്തിന് പിന്നാലെയായാണ് കൂടുതല്‍ വിശദീകരണങ്ങളുമായി താരമെത്തിയത്.

  തന്റെ പേര് പറഞ്ഞ് ഭിന്നിപ്പ്

  തന്റെ പേര് പറഞ്ഞ് ഭിന്നിപ്പ്

  തന്റെ പേര് പറഞ്ഞ് സംഘടനയെ ഭിന്നിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അത്തരത്തിലുള്ള എല്ലാവിധ നീക്കത്തെക്കുറിച്ചും താന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതെല്ലാം അവസാനിപ്പിക്കട്ടെയെന്ന് കരുതിയാണ് താന്‍ രാജി വെച്ചതെന്നും താരം പറയുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വാര്‍ത്താക്കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

  മനസ്സറിയാത്ത കാര്യത്തിന് വേട്ടയാടപ്പെടുന്നു

  മനസ്സറിയാത്ത കാര്യത്തിന് വേട്ടയാടപ്പെടുന്നു

  മനസ്സാവാചാ അറിയാത്ത കാര്യത്തെക്കുറിച്ചാണ് താന്‍ വേട്ടയാടപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. നിരപരാധിയാണെന്ന് തെളിയുന്നത് വരെ താന്‍ ഒരു സംഘടനയിലേക്കുമില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. വീണ്ടും അതേ കാര്യം തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ് താരം. ആരുടെയും ഉപദേശ പ്രകാരമല്ല താന്‍ അത്തരത്തിലൊരു തീരുമാനമെടുത്തത്.

  മോഹന്‍ലാലിനെ തള്ളി

  മോഹന്‍ലാലിനെ തള്ളി

  മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിന്റെ രാജിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. താന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായാണ് താരം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹന്‍ലാലിനോട് ഇക്കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും മന്ത്രി എകെ ബാലനും പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ വാദത്തെ പൊളിച്ചെഴുതുന്ന തരത്തിലുള്ള കാര്യങ്ങളാണ് ദിലീപ് പറഞ്ഞത്.

  ഫേസ്ബുക്ക് പേജിലൂടെ

  രാജിക്കത്ത് പുറത്തുവിട്ടു

  അമ്മ " എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്‌ഞാൻ പങ്കുവയ്ക്കുകയാണ്‌,

  അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല.

  നേരത്തെയും കത്ത് നല്‍കിയിരുന്നു

  നേരത്തെയും കത്ത് നല്‍കിയിരുന്നു

  നിരപരാധിയാണെന്ന് തെളിയുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ലെന്ന് വ്യക്തമാക്കി നേരത്തെ കത്ത് നല്‍കിയിരുന്നു. തന്നെ പുറത്താക്കാന്‍ തീരുമാനിച്ചതും ആ നടപടി റദ്ദാക്കാന്‍ തീരുമാനിച്ചതും തുടര്‍ന്നുണ്ടായ വിവാദത്തെക്കുറിച്ചുമൊന്നും അന്ന് താനറിഞ്ഞിരുന്നില്ല, എന്നാല്‍ തന്റെ പേരില്‍ വിവാദം വേണ്ടെന്ന് തിരിച്ചറിഞ്ഞാണ് അന്ന് കത്ത് നല്‍കിയതും അതേക്കുറിച്ച് അമ്മയ്ക്ക് കത്ത് നല്‍കിയതും.

  അമ്മയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം

  അമ്മയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം

  അമ്മയെ ആക്രമിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അമ്മയേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. താരങ്ങളെല്ലാം സമ്പന്നരാണെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ കൈനീട്ടം പോലെയുള്ള സ്‌കീമിലൂടെ നിരവധി പേരാണ് സഹായം സ്വീകരിക്കുന്നത്. അത്തരത്തിലുള്ള സംഭവം ഒരിക്കലും നിലയ്ക്കാന്‍ പാടില്ല. അതാണ് താന്‍ ഇങ്ങനെ തീരുമാനിച്ചതെന്നും രാജിക്കത്തില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്.

  പോസ്റ്റ് കാണാം

  ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Dileep about his resignation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X