For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ അമ്മയിലേക്ക് തിരികെയെത്തുമോ? ദിലീപിന്റെ മറുപടി ഇങ്ങനെ!

  |

  കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് ദിലീപ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ ഗോപാലകൃഷ്ണന്‍ വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരാധകരും കുടുംബാംഗങ്ങളും ഒരുപോലെ ഞെട്ടിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിലൊരു സംഭവവുമായി തനിക്ക് പങ്കില്ലെന്ന് അന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.

  അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് താരത്തെ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന മുറവിളി ഉയര്‍ന്നത്. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം ചേര്‍ന്നായിരുന്നു ഈ തീരുമാനമെടുത്തത്. ദിലീപിനെ പുറത്താക്കണമെന്ന് ചില താരങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും അതിന് വഴങ്ങിയതെന്നാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നസെന്റിന് പിന്നാലെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ദിലീപ് തിരികെ സംഘടനയിലേക്ക് പ്രവേശിക്കുകയാണ്. ഊര്‍മ്മിള ഉണ്ണിയാണ് താരത്തെ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ദിലീപാണ്. ഇതേക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അവസരം നഷ്ടപ്പെടുത്തിയിട്ടില്ല

  അവസരം നഷ്ടപ്പെടുത്തിയിട്ടില്ല

  ആക്രമണത്തിന് ഇരയായ നടിയുടെ സിനിമാഅവസരം ദിലീപ് നഷ്ടപ്പെടുത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. നടി സംഘടനയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നടിയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ ഇതൊക്കെയാണെന്ന തരത്തിലുള്ള വാദഗതികളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ നടിയുടെ അവസരം താന്‍ നഷ്ടപ്പെടുത്തിയിരുന്നില്ലെന്ന് ദിലീപ് പറയുന്നു. മനോരമയാണ് ദിലീപിന്റെ പ്രതികരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

  വിശദീകരണം ചോദിക്കണമായിരുന്നു

  വിശദീകരണം ചോദിക്കണമായിരുന്നു

  തന്നെക്കുറിച്ച് അമ്മയ്ക്ക് പരാതി ലഭിച്ചിരുന്നുവെങ്കില്‍ അതേക്കുറിച്ച് രേഖാമൂലം വിശദീകരണം ചോദിക്കണമായിരുന്നുവെന്നും താരം പറയുന്നു. അവസരം ഇല്ലാതാക്കിയെന്ന തരത്തില്‍ ആരെങ്കിലും പരാതിപ്പെട്ടിരുന്നുവെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. നടിയോട് ദിലീപിന് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

  രേഖമൂലം അറിയിച്ചിട്ടില്ല

  രേഖമൂലം അറിയിച്ചിട്ടില്ല

  താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് രേഖാമൂലം തന്നെ അറിയിച്ചിരുന്നില്ലെന്ന് താരം പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് താരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. നാളുകള്‍ക്ക് ശേഷം സംഘടനയിലേക്ക് തിരികെ പ്രവേശിപ്പിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തെക്കുറിച്ച് രേഖമൂലമുള്ള അറിയിപ്പുകളൊന്നും ദിലീപിന് ലഭിച്ചിട്ടില്ല.

  നിയമവിലക്ക് നിലനില്‍ക്കുന്നുണ്ട്

  നിയമവിലക്ക് നിലനില്‍ക്കുന്നുണ്ട്

  അമ്മയിലേക്ക് വീണ്ടും പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുത്തത്. സിനിമാപ്രേമികളും രാഷ്ട്രീയ പ്രതിനിധികളും താരങ്ങളുമൊക്കെ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. വിവാദങ്ങളും വിമര്‍ശനവും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ ദിലീപിന്റെ പ്രതികരണത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാല്‍ പരസ്യപ്രതികരണത്തിന് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ താരം ഇതേക്കുറിച്ച് കൃത്യമായി പ്രതികരിച്ചിട്ടില്ല. പരസ്യ പ്രതികരണത്തിന് വിലക്കുണ്ടെന്ന് താരം സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  തിരികെയെത്തുമോ?

  തിരികെയെത്തുമോ?

  വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടയില്‍ ദിലീപ് തിരികെ സംഘടനയിലേക്ക് പ്രവേശിക്കുമോയെന്നറിയാനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വ്യക്തിജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ശക്തമായ പിന്തുണ നല്‍കി ആരാധകര്‍ കൂടെയുണ്ടായിരുന്നു. ബഹിഷ്‌ക്കരണ ഭീഷണികള്‍ക്ക് പിന്നാലെയാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

  English summary
  Dileep\'s response about Amma controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X