»   » മണിയുണ്ടായിരുന്നെങ്കില്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ഇന്ന് മുന്നില്‍ നിന്നേനെ എന്ന് ദിലീപ്

മണിയുണ്ടായിരുന്നെങ്കില്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ഇന്ന് മുന്നില്‍ നിന്നേനെ എന്ന് ദിലീപ്

Posted By: Rohini
Subscribe to Filmibeat Malayalam

കലാഭവന്‍ മണി ഇല്ലാത്ത ഒരു വര്‍ഷം കേരളക്കരയെ സംബന്ധിച്ച് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്. ഇനിയങ്ങോട്ടും അങ്ങനെ തന്നെ. മണിയുടെ നാടന്‍ പാട്ടുകളും മണികിലുക്കം പോലുള്ള ചിരിയും സിനിമകളും ഇല്ലാത്ത ഒരു വര്‍ഷം. അതിനൊക്കെ ഉപരി എന്ത് പ്രശ്‌നത്തിനും പരിഹാരവുമായി എത്തുന്ന മണിയുടെ സാന്നിധ്യം.

ഭര്‍ത്താവ് മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യണമായിരുന്നോ; കലാഭവന്‍ മണിയുടെ ഭാര്യ

ചാലക്കുടിക്കാര്‍ക്ക് മാത്രമല്ല ആ നഷ്ടം. മണിയുടെ നഷ്ടം തന്നെ എത്രമാത്രം ബാധിച്ചു എന്ന് നടന്‍ ദിലീപ് പറയുന്നു. സിനിമയ്ക്കകത്തെ അടുത്ത കൂട്ടുകാരായിരുന്നു ദിലീപും കലാഭവന്‍ മണിയും. മണിയുടെ സ്മരണകള്‍ക്ക് ഒരു വര്‍ഷം തികയവെ ജന്മനാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദിലീപ് വികാരഭരിതനായി.

മണിയുണ്ടായിരുന്നെങ്കില്‍

കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയില്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ നിന്നേനെ എന്നാണ് ദിലീപ് പറയുന്നത്. വികാരഭരിതമായിട്ടാണ് ദിലീപ് മണിയെ ഓര്‍ത്തത്.

ആശിച്ചു പോവുന്നു

മനസ്സാവാചാ അറിയാത്ത കാര്യങ്ങള്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ ഞാന്‍ ബലിയാടാകുന്നത്. ഈ സമയങ്ങളില്‍ മണി അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്നു എന്നും അവന്‍ എന്റെ ചങ്കൂറ്റമാണെന്നും ദിലീപ് പറഞ്ഞു.

മറയില്ലാത്ത സ്‌നേഹം

മണിയുമായുള്ള സൗഹൃദത്തെ കുറിച്ചും ദിലീപ് വാചാലനായി. മറയില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമായ അവന് മനസ്സില്‍ ഒന്നു വച്ച് പുറമെ മറ്റൊന്ന് കാണിക്കാന്‍ അറിയില്ല എന്ന് ദിലീപ് പറയുന്നു.

എന്താണ് ദിലീപിന്റെ പ്രശ്‌നം

സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഏറെ ബലിയാടായ നടനാണ് ദിലീപ്. കാവ്യ മാധവനുമായുള്ള വിവാഹത്തിന് മുന്‍പ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചു. വിവാഹ ശേഷവും ക്രൂശിക്കപ്പെട്ടു. ഇപ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപിനെ പ്രതിചേര്‍ക്കാന്‍ ശ്രമിയ്ക്കുകയാണ് ചിലര്‍.

മണിയുടെ വേര്‍പാട്

മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2016. മാര്‍ച്ച് 6 നാണ് മലയാളികള്‍ക്ക് മണിയെ നഷ്ടപ്പെട്ടത്. മണിയുടെ മരണം സംബന്ധിച്ച് ഒത്തിരി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരാഹാര സമരമിരിയ്ക്കുകയാണ് മണിയുടെ സഹോദരങ്ങള്‍. സത്യം അറിയാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും താത്പര്യമുണ്ട്.

English summary
Dileep about his friendship with Kalabhavan Mani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam