»   » ഞാന്‍ വേറെ ഒരു കല്യാണം കഴിച്ചാല്‍ ശരിയാകില്ല എന്ന് തോന്നി, വിവാഹത്തെ കുറിച്ച് ദിലീപ്

ഞാന്‍ വേറെ ഒരു കല്യാണം കഴിച്ചാല്‍ ശരിയാകില്ല എന്ന് തോന്നി, വിവാഹത്തെ കുറിച്ച് ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ദിലീപ്-കാവ്യ വിവാഹ ദിനമെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തത്. മുമ്പ് വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ദിലീപ് രംഗത്ത് എത്തിയിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും ഇനിയൊരു വിവാഹമുണ്ടെങ്കില്‍ അത് ആരാധകരെ അറിയിച്ചുകൊണ്ടാകുമെന്ന് ദിലീപ് പറഞ്ഞിരുന്നു.

ആ വിവാഹമോചനത്തില്‍ സത്യമുണ്ടായിരുന്നു, ഈ നീണ്ട കാത്തിരിപ്പ് എന്തിനായിരുന്നു?

ഒളിപ്പിച്ച് വച്ച് ഒരു വിവാഹമായിരിക്കില്ലെന്നാണ് ദിലീപ് പറഞ്ഞത്. എന്തായാലും ദിലീപ് തന്റെ വാക്ക് പാലിച്ചു. ആരാധകരെയും സിനിമാ ലോകത്തെയും ക്ഷണിച്ചുകൊണ്ടാണ് വിവാഹം. ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് ദിലീപ് ഫേസ്ബുക്കില്‍ തന്റെ വിവാഹ വാര്‍ത്ത ആരാധകരോടായി പങ്കു വയ്ക്കുന്നു. ഫേസ്ബുക്ക് ലൈവ് വീഡിയോ കാണാം.

നേരിട്ട് വന്നു

എന്റെ ജീവിത്തില്‍ ഇനി ഒരു വിവാഹമുണ്ടെങ്കില്‍ അത് പ്രേക്ഷകരെ അറിയിച്ചുകൊണ്ടായിരിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്ക് പാലിച്ചിരിക്കുകയാണ്. ഞാന്‍ ഒരു കല്യാണം കഴിക്കാന്‍ പോകുകയാണ്.

എല്ലാവരുടെയും തീരുമാനം

എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെയാണ് ഈ വിവാഹം. എന്റെ മകളുടെയും വീട്ടുകാരുടെയും സമ്മതത്തോടെ. ദിലീപ് പറയുന്നു.

എന്റെ കൂട്ടുകാരി

ഗോസിപ്പുകളില്‍ കിടക്കുന്ന ആള് തന്നെയാണ് എന്റെ കൂട്ടുകാരി. ഞാന്‍ വേറെ ഒരു വിവാഹം കഴിച്ചാല്‍ ശരിയാകില്ലെന്ന് തോന്നിയതുകൊണ്ട് തന്നെയാണ് കാവ്യയെ വിവാഹം കഴിക്കുന്നതെന്നും ദിലീപ് പറയുന്നു.

മറ്റ് വിശേഷങ്ങള്‍ അറിയിക്കും

എന്റെ ആരാധകരുടെ പ്രാര്‍ത്ഥനയും പിന്തുണയും വേണം. മുന്നോട്ടുള്ള എല്ലാ കാര്യങ്ങളും ആരാധകരെ അറിയക്കും-ദിലീപ് പറയുന്നു.

വീഡിയോ

ദിലീപ് ഫേസ്ബുക്ക് ലൈവ് വീഡിയോ കാണൂ...

English summary
Dileep about Marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam