പ്രൊഫസര്‍ ഡിങ്കനായുള്ള ദിലീപിന്റെ വരവ് വെറുതെയാവില്ല! വെളിപ്പെടുത്തലുമായി ജനപ്രിയ നായകന്‍! കാണൂ!
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. കമ്മാരസംഭവത്തിന് ശേഷമുള്ള സിനിമയുമായെത്തുകയാണ് താരം. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരി 21ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മംമ്ത മോഹന്‍ദാസും ദിലീപും വീണ്ടുമെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പ്രൊഫസര്‍ ഡിങ്കനെക്കുറിച്ചുള്ള പ്രധാന വിശേഷവുമായി ദിലീപ് എത്തിയിട്ടുള്ളത്. സിനിമ വൈകുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. സിനിമയുടെ ചിത്രീകരണം വൈകുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്.

വിദേശത്തുള്ള ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നുള്ള വിവരമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ത്രീഡി രൂപത്തിലൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സിനിമാട്ടോഗ്രാഫറായ രാമചന്ദ്രബാബുവാണ്. റാഫിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മജീഷ്യനായാണ് ദിലീപ് എത്തുന്നത്. അജു വര്‍ഗീസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. കെച്ച കെംപഡ്കിയാണ് സിനിമയ്ക്ക് ആക്ഷനൊരുക്കുന്നത്.
ആരാധകര്‍ക്ക്് ഇഷ്ടമാവുന്ന തരത്തിലുള്ള വിഷ്വല്‍ ട്രീറ്റുമായാണ് തന്റെ ഇത്തവണത്തെ വരവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിലീപ്. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് വിദേശത്തേക്കെത്തിയ താരത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെയും സിനിമാജീവിതത്തിലെയും പ്രതിസന്ധികളൊന്നും താരത്തെ ബാധിക്കുന്നില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ഡിങ്കനെക്കുറിച്ചുള്ള ദിലീപിന്റെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











