twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേജർ രവിയോടൊപ്പം നിയന്ത്രണ രേഖയിൽ ദിലീപ്! യുദ്ധത്തിനൊരുങ്ങി ജനപ്രിയ നടൻ

    |

    പട്ടാളക്കാരുട ജീവിതത്തെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാഷ്യ വ്യത്യാസമില്ലാതെ ഈ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈകൾ നീട്ടിയാണ് സ്വീരിക്കുന്നത്. ഈ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ഉറി, തെന്നിന്ത്യയിലും ലമികച്ച വിജയമാണ് നേടിയത്.

    മലയാളത്തിലും നിരവധി പട്ടാള ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മലയാളത്തിൽ ഹിറ്റ് പട്ടാള ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് മേജർ രവി, കീർത്തി ചക്ര,കുരുക്ഷേത്ര, ,1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്, പിക്കറ്റ് 43 എന്നീ മേജർ രവി ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത പുതിയ ചിത്രവുമായി മേജർ രവി എത്തുകയാണ്. ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനോടാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞത്.

     ദിലീപ് നായകൻ

    മേജർ രവി സംവിധാനം ചെയുന്ന ചിത്രത്തിൽ ദിലീപ് നായകനായി എത്തുന്നു. ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തിൽ സൈനികനായിട്ടാണ് ദിലീപ് എത്തുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിക്കെത്തുന്ന സൈനികനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് .

     കോമഡി ലവ് സ്റ്റോറി

    ചിത്രത്തിൽ ഒരു സാധാരണ പട്ടാളക്കാരനായിട്ടാണ് ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. ഒരു കോമഡി ലവ് സ്റ്റോറിയായിരിക്കും ഇതെന്നും മേജർ രവി പറഞ്ഞു.സിനിമ ചിത്രീകരണത്തിനായി കശ്മീരായിരുന്നു ആലോചിച്ചിരുന്നത്. അവിടെ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡിലേയ്ക്ക് ലൊക്കേഷൻ മാറ്റും. പക്ഷേ ഇനിയും അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല. എന്നാൽ മലയാളസിനിമയെ സംബന്ധിച്ച് ഒരു പുതിയ ലൊക്കേഷന്‍ എന്നതാണ് ആലോചിക്കുന്നത്. ഒന്നുകില്‍ കശ്മീരിലോ അല്ലാത്തപക്ഷം ഉത്തരാഖണ്ഡിലോ സിനിമ ഷൂട്ട് ചെയ്യും", മേജര്‍ രവി പറഞ്ഞു.

    <strong> ആദ്യം പപ്പേട്ടന്റെ മരണം, പിന്നീട് എന്റേയും നിതീഷിന്റേയും അപകടം, ഞാൻ ഗന്ധർവ്വന് ശേഷം സംഭവിച്ചത്...</strong> ആദ്യം പപ്പേട്ടന്റെ മരണം, പിന്നീട് എന്റേയും നിതീഷിന്റേയും അപകടം, ഞാൻ ഗന്ധർവ്വന് ശേഷം സംഭവിച്ചത്...

     ദിലീപിന്റെ  പട്ടാളം ചിത്രം

    സൈന്യമാണ് സൈനിക പശ്ചാത്തലത്തിൽ എത്തുന്ന ദിലീപിന്റെ ആദ്യ ചിത്രം. ഇതിനു ശേഷം മേഘം, വാർ ആന്റ് ലവ്, കളേഴ്സ് എന്നീ ചിത്രങ്ങളിലു താരം അഭിനയിച്ചിരുന്നു. ഇതാദ്യമായിട്ടാണ് മേജർ രവി ചിത്രത്തിൽ ദിലീപ് അഭിനയിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ മേജർ രവി ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‌ദിലീപിനെ കൂടാതെ ടൊവിനോയെ നായകനാക്കി മറ്റൊരു സിനിമയും അലോചിക്കുന്നുണ്ട്.ചര്‍ച്ചാഘട്ടത്തിലാണ് ഈ ചിത്രം.

    ഇങ്ങനെയൊരു കാര്യം ചെയ്തതിൽ സന്തോഷമുണ്ട്! നിങ്ങൾ തയ്യാറാണോ? വെല്ലുവിളിച്ച് നടി ശരണ്യഇങ്ങനെയൊരു കാര്യം ചെയ്തതിൽ സന്തോഷമുണ്ട്! നിങ്ങൾ തയ്യാറാണോ? വെല്ലുവിളിച്ച് നടി ശരണ്യ

    മോഹൻ ലാൽ- മേജർ രവി

    ഒരു പിടി മികച്ച പട്ടാള ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് മേജർ രവി. 1999 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മേഘമാണ് ആദ്യ ചിത്രം. പട്ടാളം,കീർത്തി ചക്ര, മിശൻ 90 ഡേയ്സ്, കുരുക്ഷേത്ര, കണ്ഡഹാർ, പിക്റ്റ് 43 എന്നിങ്ങനെ മികച്ച ഒരു ചിത്രം ഒരുക്കിയിരുന്നു , 1971: ബിയോണ്ട് ബൗണ്ടറിസാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നത്. മോഹൻലാൽ- മേജർ രവി ടീം മലയാള സിനിമയിൽ ഹിറ്റ് കൂട്ട്ക്കെട്ടാണ്.

    English summary
    Dileep act Major Ravi a war film?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X