ഇത് ദിലീപിന് കിട്ടിയ ലോട്ടറി തന്നെ...

ദിലീപിനെ സജീവമായി പരിഗണിച്ചപ്പോള്‍ 'വെള്ളരിപ്രാവിന്റെ ചെങ്ങാതി കൂടാതെ 'ഓര്‍മ മാത്രം എന്ന ചിത്രത്തിലെ ദിലിപിന്റെ അഭിനയവും ജൂറി വിലയിരുത്തി. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ ദിലീപ് അവതരിപ്പിച്ച വ്യത്യസ്ത ഭാവങ്ങളിലുള്ള കഥാപാത്രത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ജീവിതപ്പകര്‍ച്ചയാണ് ജൂറി പ്രധാനമായും പരിഗണിച്ചത്. മലയാളത്തിലെ പഴയനടന്മാരെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ കഥാപാത്രത്തിലൂടെ ആവിഷ്‌ക്കരിയ്ക്കാന്‍ ദിലീപിന് കഴിഞ്ഞുവെന്ന് വിലയിരുത്തി ജൂറി ദിലീപിന് പുരസ്‌കാരം നല്‍കുകയായിരുന്നു.
പണ്ട് കുഞ്ഞിക്കൂനന്‍ ചെയ്ത സമയത്താണ് ദിലീപ് ആദ്യമായി അവാര്‍ഡ് പ്രതീക്ഷിച്ചത്. ചാന്തുപൊട്ടിനും ആഗ്രഹിച്ചു. അപ്പോഴൊക്കെ മിമിക്രി എന്നു പറഞ്ഞ് മാറ്റിനിര്‍ത്തി. ഇതേപ്പറ്റി ദിലീപ് പറഞ്ഞത് കേട്ടാല്‍ ആരുമൊന്ന് ചിരിയ്ക്കും. അവന്‍ പല വേഷത്തിലും വരും കൊടുക്കരുത്. . .'എന്നാണ് സംസ്ഥാന അവാര്‍ഡിന്റെ ബൈലോയിലെ നിബന്ധനകളിലൊന്നെ്് പണ്ട് ദിലീപ് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം ദിലീപിന് ഒരു ലോട്ടറി തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട..കുഞ്ഞിക്കൂനനും ചാന്തുപൊട്ടുമൊക്കെയായി താര്യതമ്യപ്പെടുത്തുമ്പോള്‍ വെള്ളരിപ്രാവിലെ ദിലീപിന്റെ പ്രകടനം ബഹുദൂരം പിന്നിലാണ്. അക്കാര്യം ദിലീപും സമ്മതിയ്ക്കും. ആ സിനിമകള്‍ ചെയ്യുമ്പോള്‍ നേരിട്ട കഷ്ടപ്പാടിന്റെ പത്തിലൊന്ന് പോലും വെള്ളരി പ്രാവിന്റെ ചങ്ങാതിയ്ക്കായി ദിലീപിന് നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെയാവുമ്പോള്‍ നിനച്ചിരിയ്ക്കാത്ത നേരത്ത് കിട്ടിയ അവാര്‍ഡ് ദിലീപിന് ലോട്ടറി തന്നെയല്ലേ
ആദ്യപേജില്‍
മോഹന്‍ലാലിനെ ദിലീപ് കടത്തിവെട്ടിയതെങ്ങനെ?


Click it and Unblock the Notifications











