ദിലീപിനെ ചൊല്ലി അമ്മയിൽ അടിപിടി!! ഒന്നുമറിയാതെ ജനപ്രിയ നായകൻ ഭക്തിയിൽ!! കാണൂ

ജൂൺ 25 ഞായറാഴ്ച മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സമിതി അധികാരത്തിലേറിയതിനു പിന്നാലെയായിരുന്നു ദിലീപിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയത്.

മലയാള സിനിമയിൽ വീണ്ടും ദിലീപിനെ ചൊല്ലി തർക്കം മുറുകയാണ്. ഇത്തവണ ദിലീപിന്റെ അമ്മ പ്രവേശനമാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. താരത്തിന്റെ അമ്മ പ്രവേശനത്തെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തെത്തുമ്പോൾ അതിനെ ശക്തമായി എതിർത്ത് ഒരു വിഭാഗം താരങ്ങൾ രംഗത്തെത്തുന്നുണ്ട്. ദിലീപിനെ തിരിച്ചെടുക്കുന്നത് ഒന്നു കൂടി ആലോചിക്കണമെന്നാണ് ഇവരുടെ നിലപാട്. ഇതിനിടയിൽ പല നടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു.

dileep

ജൂൺ 25 ഞായറാഴ്ച മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സമിതി അധികാരത്തിലേറിയതിനു പിന്നാലെയായിരുന്നു ദിലീപിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയത്. ദിലീപിനെ തിരിച്ചെടുക്കുന്നുവെന്നുള്ള തീരുമാനം പുറത്തു വന്നതോടെ വിവാദങ്ങളും മറ്റ് ആരോപണങ്ങളും തലപൊക്കിയിരുന്നു. വിവാദങ്ങൾ ഇങ്ങനെ സിനിമ സാംസ്കാരിക ലോകത്ത് കത്തി കയറുമ്പോൾ ദിലീപിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവുമുണ്ടായിരുന്നില്ല. ഇത്രയും വിവാദങ്ങൾ കത്തി കയറുമ്പോൾ ദിലീപ് തിരുപ്പതി സന്ദർശനത്തിലായിരുന്നു. വിഷയം നടന്ന് അഞ്ചാം ദിവസമാണ് അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചത്.

എന്നാൽ വിഷയത്തെ കുറിച്ച് അധികമൊന്നും ദിലീപ് പ്രതികരിച്ചിരുന്നില്ല. നിർമാതാക്കളുടെ സംഘടനയായ ഫിയോക്കിനോട് എടുത്ത സമീപനം തന്നെയായിരിക്കും അമ്മയോടും എടുക്കുക എന്ന് താരം പ്രതികരിച്ചു. ദിലിപിനെ തിരിച്ചെടുത്തു കൊണ്ടുള്ള അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ച് നാലു വനിത താരങ്ങൾ രാജിവെച്ചിരുന്നു. ഭാവന, റിമ, ഗീതു മോഹൻ ദാസ്, രമ്യ നമ്പീശൻ എന്നിവരാണ് അമ്മയിൽ നിന്ന് രാജിവെച്ചത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X