ജോണി ആന്റണിയുടെ ചിത്രത്തില്‍ ദിലീപ് ഗുണ്ട

ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജോണിയും ദിലീപും ഒന്നിയ്ക്കുകയാണ്. ഗുണ്ടാ മാസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗുണ്ടാ നേതാവായിട്ടാണ് ദിലീപിന്റെ അവതാരം.
ദിലീപിന്റെ മികച്ചൊരു കോമഡി കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് കേള്‍ക്കുന്നത്. ഉദയ്കൃഷ്ണ-സിബി കെ തോമസ് ടീമാണ് ഗുണ്ട മാസ്റ്ററിന് തിരക്കഥ തയ്യറാക്കുന്നത്. 2014ല്‍ ഇറങ്ങാന്‍ പോകുന്ന ദിപീല് ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതുതന്നെയായിരിക്കും ഈ ചിത്രം.
ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന ആറുമുതല്‍ അറുപത് വരെ എന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇപ്പോള്‍ ജോണി ആന്റണി. ജില്ല എന്ന തമിഴ് ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ മോഹന്‍ലാല്‍ ജോണി ആന്റണിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
ഈ ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാല്‍ ഉടന്‍ ദിലീപിന്റെ ഗുണ്ട മാസ്റ്റര്‍ തുടങ്ങും.


Click it and Unblock the Notifications