മീരയ്ക്കെതിരെ ദിലീപ്

By Staff

ട്വന്റി ട്വന്റിയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് മീരാ ജാസ്മിന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുന്നു. മീരയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്ന അമ്മയുടെ നേതൃത്വത്തെ മീരയുടെ പ്രസ്തവന ചൊടിപ്പിച്ചിട്ടുണ്ട്.

ട്വന്റി ട്വന്റിയില്‍ അഭിനയിക്കുന്നതിന് 20-25 ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടുവെന്നും അതിനാലാണ് താന്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നുമാണ് മീര പറഞ്ഞത്. എന്നാല്‍ മീര പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് എതിര്‍വാദവുമായി ചിത്രത്തിന്റെ നിര്‍മാതാവ് ദിലീപ് രംഗത്തെത്തി.

മീരയോട് താന്‍ എട്ട് ദിവസത്തെ ഡേറ്റ് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്ന് ദിലീപ് വ്യക്തമാക്കി. ഇക്കാര്യം മീരയോട് പലവട്ടം പറഞ്ഞിരുന്നതുമാണ്. അപ്പോഴൊക്കെ നോക്കാം നോക്കാമെന്ന് പറഞ്ഞൊഴിയുകയായിരുന്നു മീര. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളെടുക്കാനായി ഇപ്പോള്‍ രണ്ട് ദിവസവം വേണമെന്നും ബാക്കി ദിവസങ്ങള്‍ മീരയുടെ സൗകര്യം പോലെ മതിയെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ മീരയെ പല തവണ വിളിച്ചിട്ടും അനുകൂലമായ മറുപടിയുണ്ടായില്ല. പിന്നെ ഫോണെടുക്കാതെയായി. ഒടുവില്‍ മനസ് മടുത്ത് ഇനി ഇക്കാര്യം സംഘടനക്ക് വിടുന്നു എന്നൊരു മെസേജ് അയച്ചു. അതിനും മറുപടിയുണ്ടായില്ല.

ഇത്തരമൊരു സംരംഭത്തോട് മീരയുടെ ഈ മനോഭാവം കാരണമാണ് മലയാളത്തിലെ എല്ലാ താരങ്ങളും ചേര്‍ന്ന് മീരയെ സിനിമയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചത്. നായികയെ തീരുമാനിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിന്നുപോയതെന്നും ദിലീപ് പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


മീരയുടെ ശാലീന അഴക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X