ഇതാണോ ജീവിതാനുഭവം!! എന്തിനാണ് ഇങ്ങനെ പരിഹാസ്യയാകുന്നത്, ഊർമിള ഉണ്ണിയോട് ഭാഗ്യലക്ഷ്മി
മകളെ ദിലീപിന്റെ നായികയാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി'
എഎംഎംഎയിൽ നിലനിൽക്കുന്ന വിവാദങ്ങൾ പോലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞ നിൽക്കുകയാണ് നടി ഊർമിള ഉണ്ണി. എഎംഎംഎയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചോദിച്ചും പിന്നീട് ഈ വിഷയത്തിൽ ഇവർ നടത്തിയ പ്രതികരണവുമാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായത്.
വിഷയത്തിൽ ഊർമിള ഉണ്ണിയെ പരിഹസിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിട്ടുണ്ട്. നടൻ ദിലീപിനെ ന്യായികരിച്ചതു കൊണ്ടോ മാധ്യമങ്ങളുടെ മുന്നിൽ അങ്ങനെയൊരു കുറ്റകൃത്യം നടത്തിയതു കൊണ്ടോ ദിലീപ് ഊർമിള ഉണ്ണിയുടെ മകളെ നായികയാക്കുമെന്ന് കരുതുന്നുണ്ടോ എന്നു ഭാഗ്യ ലക്ഷ്മി പരിഹാസ രൂപേണേ ചോദിക്കുന്നുണ്ട്. മനോരമ ന്യൂസ് ഡോട് കോമിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

തുടക്കം ആ ചോദ്യം
അമ്മയിലെ ജനറൽ ബോഡി യോഗത്തിൽ ഉർമിള ഉണ്ണി ചോദിച്ച ആ ചോദ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആദ്യം എല്ലാവരും വിചാരിച്ചത് ആരോ തെടുത്തു വിട്ട് അമ്പ് മാത്രമാണ് ഊർമിള ഉണ്ണി എന്നു മാത്രമാണ്. എന്നാൽ ഏറ്റവും ഒടുവിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഊർമ്മിള ഉണ്ണി കൊഞ്ചി കുഴയുന്നത് കണ്ടപ്പോൾ മനസിലായി ഇത് ആരും തൊടുത്തു വിട്ട അമ്പല്ല ഇവരിങ്ങനെയാണെന്ന്. കൂടാതെ ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നുണ്ട്, ഞാൻ ഒരു മന്ദബുദ്ധിയാണെന്ന് നിങ്ങൾ കരുതിക്കോളു എന്ന്. അത് ഞങ്ങൾക്കും ഇപ്പോൾ തോന്നി. മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയായി അഭിനയിക്കുകയാണോ എന്ന്.

അപമാനിതരാകുന്നത് സ്ത്രീ സമൂഹം
നാലഞ്ച് പേർ ചേർന്ന് തന്നെ ആക്രമിച്ചു എന്ന് തമാശയ്ക്ക് പോലും ഒരു സ്ത്രീയ്ക്കും പറയാനാകില്ല എന്ന് ചിന്തിക്കാനുള്ള കഴിവു പോലും ഊർമ്മിളയ്ക്കില്ല. എന്നാൽ അത്തരം സംഭവങ്ങൾ അവർക്ക് ഒരു വിഷയമല്ലായിരിക്കും. അല്ലെങ്കിൽ സ്വന്തം ലക്ഷ്യത്തിനും മാർഗത്തിനും വേണ്ടി മന്ദബുദ്ധിയായി അഭിനയിക്കുകയായിരിക്കും. എന്തിനാണ് ഊർമിള ഉണ്ണി ഇങ്ങനെ പരിഹാസ്യയാകുന്നത്. നിങ്ങൾ മന്ദബുദ്ധിയാണെന്ന് ഉത്തമ ബോധമുണ്ടെങ്കിൽ മിണ്ടാതിരിക്കു. ഒരു സ്ത്രീയെ സമൂഹ മാധ്യമങ്ങളിലൂടെ വലിച്ചു കീറുമ്പോൾ അവിടെ അപമാനിക്കപ്പെടുന്നത് ഒരു സ്ത്രീ സമൂഹമാണെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

ഇത്തരത്തിലുളള അനുഭവം ഉണ്ടാകാതിരിക്കട്ടെ
നിങ്ങൾ ആരെയെങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ആയിക്കൊള്ളു. എന്നാൽ ഒരു സ്ത്രീ തന്നെ ഒരു സ്ത്രീയെ അപമാനിക്കാൻ പാടില്ല. നാളെ നിങ്ങൾക്കോ നിങ്ങളുടെ മകൾക്കോ ഇത്തരം അനുഭവം ഉണ്ടാകാതിരിക്കതട്ടെ. വന്നാലും പുറത്തു പറയില്ല എന്നൊരു ഉത്തരമാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല. മാധ്യമങ്ങൾക്കു മുമ്പിലെ പ്രകടനം വളരെ മനോഹരമായിരുന്നു. നവരസങ്ങൾ ആ മുഖത്ത് നൃത്തമാടുന്നുണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇവർക്ക് എങ്ങനെ സാധിക്കുന്നു
ഒരു പെണ്ണിനെ ആക്രിമിച്ച സംഭവത്തെ കുറിച്ച് ചോദിക്കുമ്പോൾ ഇവർക്കെങ്ങനെ ഓണത്തിനെ കുറിച്ചും സദ്യയെ കുറിച്ചും ചോദിച്ചൂടെ എന്ന് ചിരിച്ചു കൊണ്ട് ചോദിക്കാൻ സാധിക്കുന്നത്. ജീവിതാനുഭവമാണ് ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കാനുള്ള കാരണം എന്ന് പറഞ്ഞ നിങ്ങൾ, ഒരു ജീവിതാനുഭവമുള്ള വ്യക്തിയും ഇത്തരത്തിൽ പ്രതികരിക്കില്ല. ലൈംഗിക ആക്രമണത്തെ ഇത്രയും ലാഘവത്തോടെ കാണാൻ എന്ത് ജീവിതാനുഭവമാണാവോ ഊർമ്മിള അനുഭവിച്ചത് ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്.

മാധ്യമങ്ങളുടെ മുന്നിലെ പ്രകടനം
ദിലീപ് വിഷയത്തിൽ ഊർമിള ഉണ്ണിയുടെ പ്രതികരണം വാർത്തയായിരുന്നു. ഇതിനു പിന്നാലെ വിഷയത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് താരം നടത്തിയ പ്രകടനാമായിരുന്നു വിവാദങ്ങൾക്ക് തുടക്കും. നടിയെ ആക്രമിച്ച സംഭവം മുതൽ അമ്മയുടെ ജനറൽ ബോഡി യോഗത്തെ കുറിച്ചുവരെ താരത്തിനോട് മാധ്യമ പ്രവർത്തകർ ആരാഞ്ഞു. എന്നാൽ കൊഞ്ചി കുഴഞ്ഞ് ഒഴുക്കൻ മട്ടിലായിരുന്നു ഇവർ പ്രതികരിച്ചത്. ഇത് സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലുമൊക്കെ ചർച്ചയായിരുന്നു. താരത്തിൻറെ പ്രകടനത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications