നേർക്ക് നേർ നിന്ന് ദിലീപും അർജുനും! ജാക്ക് ഡാനിയല്‍ ഗ്ലിംപ്സ് വീഡിയോ പുറത്ത്
ദിലീപ് തെന്നിന്ത്യൻ താരം അർജുൻ സർജ എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്ത്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മാൻ വിത്ത് എ വിഷൻ എന്നാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. മാൻ വിത്ത് എ മിഷൻ എന്നാണ് അർജുന്റെ കഥപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.

അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു.സ്പീഡ് ട്രാക്കിന് ശേഷം എസ്എൽ പുരം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന് പ്രധാന്യമുള്ള ചിത്രമാണിത്.
ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. സന്താനം കൃഷ്ണ രവിചന്ദ്രന്‍ ജാക്ക് ഡാനിയലിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. തമീന്‍സ് റിലീസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ജാക്ക് ഡാനിയൽ നിര്‍മിയ്ക്കുന്നത്. 2010 ൽ പുറത്തു വന്ന വന്ദേമാതരത്തിന് ശേഷം അർജുൻ സർജ മലയാളത്തിൽ എത്തുന്ന ചിത്രാണിത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications











