മുരളി ഗോപി വീണ്ടും തിരക്കഥാകൃത്തിന്റെ വേഷം അണിയുന്നു
മലയാളത്തിന്റെ ജനപ്രിയ നായകനൊപ്പം ഫഹദ് ഫാസിലും അഭിനയിക്കാന്‍ ഒരുങ്ങുന്നു. രതീഷ് അമ്പാട്ടിന്റെ സിനിമയില്‍ ആണ് ഇരുവരും കൈകോര്‍ക്കുന്നത്. വൈശാഖ് സിനിമാസുമായി ചേര്‍ന്ന് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. നടനും തിരക്കഥാകൃത്തും ആയ മുരളി ഗോപി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തില്‍ ഒരു ശ്രദ്ധയമായ കഥാപാത്രവും ആയി മുരളി ഗോപി എത്തുന്നുണ്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിലെ മറ്റു താരങ്ങളെയും തെരഞ്ഞെടുത്തിട്ടില്ല. പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ടിന്റെ ശ്രദ്ധേയമായ സിനിമ ആയിരിക്കും പുതിയ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. രതീഷ് പ്രമുഖ സംവിധായകര്‍ക്കൊപ്പം ഇതിനോടകം പ്രവര്‍ത്തിച്ചിട്ടുണ്ട്. എറെ പ്രതീക്ഷയോടെ ആണ് രതീഷ് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

ന്യൂ ജനറേഷനില്‍ ശ്രദ്ധേയനായ മുരളി ഗോപി മുന്‍പും തിരക്കഥാകൃത്തിന്റെ വേഷം അണിഞ്ഞിട്ടുണ്ട്. ലഫ്റ്റ് റൈറ്റ് ലഫ്റ്റ്, ഈ അടുത്ത കാലത്ത്, രസികന്‍ എന്നീ ചിത്രങ്ങളാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങള്‍.
ഫഹദ് ഫാസില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെ കൂടെ ഇതാദ്യമായാണ് ഫഹദ് വേഷം ഇടാന്‍ പോകുന്നത്. പുതിയ കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നതോടെ മലയാളത്തിന് നല്ല സിനിമകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications