ദിലീപും ഫഹദും നേര്‍ക്കുനേര്‍
ഒരാള്‍ ജനപ്രിയന്‍ മറ്റെയാള്‍ കത്തിനില്‍ക്കുന്ന യൂത്ത് ഐക്കണ്‍. ദിലീപും ഫഹദ് ഫാസിലും ഒന്നിക്കുന്നതായി നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിതാ മുരളി ഗോപിയുടെ സ്‌ക്രിപ്റ്റില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പരസ്യചിത്രങ്ങളുടെ സംവിധായകന്‍ രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപും ഫഹദും ആദ്യമായി ഒന്നിക്കുന്നത്. മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്‌തേക്കും. 2004ല്‍ പുറത്തിറങ്ങിയ രസികന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മുരളി ഗോപി ആദ്യമായി തിരക്കഥയെഴുതിയത്. ഈ ചിത്രത്തിലെ നായകന്‍ ദിലീപ് ആയിരുന്നു. ലാല്‍ ജോസിന്റെ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തില്‍ മുരളി ഗോപി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളിലൊരാളായിരുന്നു രതീഷ് അമ്പാട്ട്.

എഴുപത്തിയഞ്ചിലേറെ പരസ്യചിത്രങ്ങള്‍ ചെയ്തയാളാണ് രതീഷ് അമ്പാട്ട്. പ്രമുഖ താരങ്ങളായ തമന്ന, വിക്രം എന്നിവര്‍ രതീഷ് സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് , ബ്ലസി,ലാല്‍ ജോസ് എന്നിവരുടെ സഹസംവിധായകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications











