ദിലീപും ജോഷിയും വീണ്ടും

By Lakshmi

റണ്‍വേ, ജുലൈ 4, ലയണ്‍, ട്വിന്റി ട്വിന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയവയെല്ലാം ദീലിപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഊട്ടിയുറപ്പിച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെയെല്ലാം സംവിധായകന്‍ ജോഷിയായിരുന്നു. നല്ല അസ്സല്‍ ജോഷി ടച്ചുമായി എത്തിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. ഇപ്പോഴിതാ ജോഷിയും ദിലീപും വീണ്ടും ഒന്നിയ്ക്കുകയാണ്.

വൈശാഖന്‍ എടവങ്ങാടിന്റെ തിരക്കഥയിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്- ഉദയ് കൃഷ്ണ ടീമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 10ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. ഇത്തവണ കുടുംബകഥയാണ് ദിലീപിനെ നായകനാക്കി ജോഷി പറയാനൊരുങ്ങുന്നത്.

Dileep and Joshi


ഇതുവരെയുള്ള ദിലീപ്-ജോഷി ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു എന്നതുകൊണ്ടുതന്നെ വീണ്ടും ഇവരൊന്നിയ്ക്കുമ്പോള്‍ മികച്ചൊരു ചിത്രം തന്നെയാണ് പ്രേക്ഷകര്‍, പ്രത്യേകിച്ചും ദിലീപിന്റെ ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. 2014ല്‍ ഇറങ്ങാന്‍ പോകുന്ന മിക്ക ദിലീപ് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകള്‍ക്കുള്ള സൂചനകള്‍ നല്‍കുന്നവയാണ്. ജോഷി ചിത്രവും അക്കൂട്ടത്തില്‍ത്തന്നെ പെടുമെന്ന് പ്രതീക്ഷിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X