ദിലീപും കാവ്യയും ഉത്തര ഉണ്ണിയുടെ ഹല്‍ദി ചടങ്ങില്‍, താരദമ്പതികളുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

ദിലീപും കാവ്യാ മാധവനും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരകുടുംബത്തിന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വിവാഹ ശേഷം സിനിമ വിട്ട കാവ്യയെ പിന്നീട് സമൂഹ മാധ്യമങ്ങളിലാണ് പ്രേക്ഷകര്‍ കണ്ടത്. ഇടയ്ക്ക് കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം എത്തിയിരുന്നു. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ആഘോഷ ചടങ്ങുകളിലായിരുന്നു ദിലീപും കാവ്യയും തിളങ്ങിയത്.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഇവര്‍ക്കൊപ്പം ദിലീപിന്റെ മകള്‍ മീനാക്ഷിയും സുഹൃത്തും നടിയുമായ നമിതാ പ്രമോദുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുന്‍പും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ കാവ്യയും ദിലീപും ഒരുമിച്ച് എത്താറുണ്ട്.

അതേസമയം ഊര്‍മ്മിള ഉണ്ണിയുടെ

അതേസമയം ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഹല്‍ദി ചടങ്ങില്‍ പങ്കെടുക്കാനും ദിലീപും കാവ്യയും ഒരുമിച്ചാണ് എത്തിയത്. ഇന്ന് രാവിലെയായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹം. ബംഗ്ലൂരില്‍ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് ഉത്തരയെ ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹം.

കഴിഞ്ഞ വര്‍ഷം എപ്രിലില്‍ നടത്താനിരുന്ന

കഴിഞ്ഞ വര്‍ഷം എപ്രിലില്‍ നടത്താനിരുന്ന വിവാഹം കോവിഡ് സാഹചര്യത്തില്‍ നീട്ടിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഇന്ന് വിവാഹം നടത്തുകയായിരുന്നു. ഉത്തര ഉണ്ണിയുടെ വിവാഹത്തിന് അടുത്ത ബന്ധുവായ സംയുക്ത വര്‍മ്മയും എത്തിയിരുന്നു. അതേസമയം ഉത്തര ഉണ്ണിയുടെ ഹല്‍ദി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിലീപിന്‌റെയും കാവ്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

ദിലീപിന്‌റെ ആരാധക ഗ്രൂപ്പുകളിലാണ്

ദിലീപിന്‌റെ ആരാധക ഗ്രൂപ്പുകളിലാണ് ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അറിയപ്പെടുന്ന ഭരതനാട്യം നര്‍ത്തകിയായ ഉത്തര സിനിമകളിലും അഭിനയിച്ചിരുന്നു. വവ്വാല്‍ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ സിനിമാ അരങ്ങേറ്റം.

തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത

തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും ഉത്തര എത്തി. സിനിമകള്‍ക്ക് പുറമെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു നടി. കൂടാതെ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായികയായും ഉത്തര എത്തി. നയന്‍ത് മന്‍ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളാണ് ഉത്തര സംവിധാനം ചെയ്തത്.

ഉത്തര ഉണ്ണിക്ക് പുറമെ നടി ദുര്‍ഗ കൃഷ്ണയുടെ

ഉത്തര ഉണ്ണിക്ക് പുറമെ നടി ദുര്‍ഗ കൃഷ്ണയുടെ വിവാഹവും ഇന്നാണ് നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നിര്‍മ്മാതാവും ബിസിനസുകാരനുമായ അര്‍ജുനാണ് ദുര്‍ഗയെ താലിചാര്‍ത്തിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ദുര്‍ഗ കൃഷ്ണയുടെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇന്ന് ട്രെന്‍ഡിംഗായി മാറിയിരുന്നു.

Read more about: dileep kavya madhavan uthara unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X