ദിലീപിന്‌റെയും കാവ്യയുടെയും ലേറ്റസ്റ്റ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍, വൈറലായി ഫോട്ടോ

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുത്താണ് താരദമ്പതികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ദിലീപിനും കാവ്യക്കുമൊപ്പം മകള്‍ മീനാക്ഷിയും വിവാഹ ചടങ്ങുകളില്‍ തിളങ്ങിയിരുന്നു. കൂട്ടുകാരി നമിതാ പ്രമോദ് ഉള്‍പ്പെടെയുളളവര്‍ക്കൊപ്പം ചെയ്ത താരപുത്രിയുടെ ഡാന്‍സ് തരംഗമായി മാറിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട കാവ്യയെ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകര്‍ കണ്ടത്.

dileep-kavyamadhavan

കൈനിറയെ ചിത്രങ്ങളുമായാണ് ദിലീപ് ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ സിനിമകള്‍ അടക്കം സൂപ്പര്‍താരത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം ദിലീപിന്റെയും കാവ്യയുടെതുമായി പുറത്തിറങ്ങിയ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെ എടുത്തൊരു ചിത്രമാണ് താരദമ്പതികളുടെതായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജനപ്രിയ നായകന്‌റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം ചിത്രം പ്രചരിക്കുന്നുണ്ട്.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

2016ലായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നത്. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. മഹാലക്ഷ്മി എന്നാണ് മകള്‍ക്ക് ദിലീപും കാവ്യയും പേരിട്ടത്. കുഞ്ഞിന്‌റെ ആദ്യത്തെ പിറന്നാള്‍ താരകുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

ഉര്‍വ്വശി നായികയായി എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ എയര്‍ ഈപ്പന്‍, ഖലാസി തുടങ്ങിയവയും ദിലീപിന്റെതായി പ്രഖ്യാപിക്കപ്പെട്ട മറ്റ് ചിത്രങ്ങളാണ്. മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുഗീത് സംവിധാനം ചെയ്ത മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഫോട്ടോ കടപ്പാട്: ദിലീപ് ആര്‍മി കേരള

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X