ദിലീപിനും കാവ്യയ്ക്കുമൊപ്പം കുറുമ്പുമായി മഹാലക്ഷ്മി, വൈറല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ദിലീപിന്‌റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി സോഷ്യല്‍ മീഡിയയിലെ താരമാണ്. ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രിയാണ് മഹാലക്ഷ്മി. 2018ലാണ് താരദമ്പതികളുടെ ജീവിതത്തിലേക്ക് മകള്‍ എത്തിയത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മകള്‍ക്ക് മഹാലക്ഷ്മി എന്ന പേര് ദിലിപും കാവ്യയും നല്‍കിയത്. മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തിയ വിവരം ദിലീപ് തന്നെയാണ് അന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. തുടര്‍ന്ന് മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് മകളുടെ ആദ്യം ചിത്രം ദിലീപ് പങ്കുവെച്ചു.

സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

മഹാലക്ഷ്മിയുടെ ആദ്യ ജന്മദിനം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ദിലീപ് ആഘോഷമാക്കിരുന്നു. അന്ന് എടുത്ത താരപുത്രിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറി. മൈ സാന്‌റ എന്ന സിനിമയുടെ സമയത്ത് ദിലിപീനൊപ്പമുളള മഹാലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രവും ആരാധകര്‍ ഏറ്റെടുത്തു.

അതേസമയം മകളുടെ ചിത്രങ്ങളും വീഡിയോസും

അതേസമയം മകളുടെ ചിത്രങ്ങളും വീഡിയോസും കാവ്യയും ദിലീപും അധികം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറില്ല. എന്നാല്‍ മഹാലക്ഷ്മിയുടെതായി പുറത്തുവരാറുളള ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് എല്ലാവരിലേക്കും എത്താറുളളത്. ഇപ്പോഴിതാ മഹാലക്ഷ്മിയെ കാണാന്‍ കാത്തിരുന്നവരെ സന്തോഷത്തിലാഴ്ത്തി താരപുത്രിയുടെ പുതിയൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ദിലീപിനും കാവ്യയ്ക്കുമൊപ്പമുളള മകളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‌റെ

പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‌റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിക്കാനാണ് ദിലീപും കുടുംബവും സൂം മീറ്റിംഗില്‍ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ച് വീഡിയോ കോള്‍ ചെയ്തത്. വീഡിയോയില്‍ ദിലീപും കാവ്യയും സംസാരിക്കുന്നതിനിടെ പുറകില്‍ നിന്ന് കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയെ കാണാം.

ഇടയ്ക്ക് താരപുത്രി പാട്ട് പാടുന്നതും

ഇടയ്ക്ക് താരപുത്രി പാട്ട് പാടുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. അടൂര്‍ സാറിന് ഹാപ്പി ബെര്‍ത്ത്‌ഡേ പറയാന്‍ ദിലീപും കാവ്യയും മഹാലക്ഷ്മിയോട് വീഡിയോയില്‍ പറയുന്നു. 'ഒരു അഞ്ച് പത്ത് ഹാപ്പി ബെര്‍ത്ത്‌ഡേ മഹാലക്ഷ്മി പറഞ്ഞെന്നും എന്നാല്‍ അപ്പോഴൊക്കെ വീഡിയോ കട്ടായെന്നും' കാവ്യ അറിയിച്ചു. 'അടൂര്‍ സാറുമായി ബന്ധമുളള വലിയ ആളുകളെയും സുഹൃത്തുക്കളെയും എല്ലാം കാണാനായതില്‍ സന്തോഷമുണ്ടെന്ന്' ദിലീപും പറഞ്ഞു.

കുക്കു പരമേശ്വരനാണ് തന്നോട് വീഡിയോ

കുക്കു പരമേശ്വരനാണ് തന്നോട് വീഡിയോ മീറ്റിംഗിന്‌റെ കാര്യം പറഞ്ഞതെന്നും ദിലീപ് പറഞ്ഞു. ദിലീപിനും കാവ്യയ്ക്കുമൊപ്പം നടി മഞ്ജു പിളളയും അടൂര്‍ ഗോപാലകൃഷ്ണന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ സൂം മീറ്റിംഗില്‍ എത്തിയിരുന്നു. അടൂരിന്‌റെ പിന്നെയും എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും അവസാനമായി ഒന്നിച്ചഭിനയിച്ചത്. 2017ല്‍ ഇറങ്ങിയ സിനിമയ്ക്ക് ശേഷം കാവ്യയുടെ മറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് ആദ്യമായി അഭിനയിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ കൂടിയാണ് പിന്നെയും. അടൂര്‍ സാറിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നത് തന്‌റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു എന്ന് അന്ന് ദിലീപ് പറഞ്ഞിരുന്നു.

Recommended Video

Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X