ദിലീപും മമ്തയും വീണ്ടും നായികാ നായകന്മാര്‍
ഹിറ്റ് ജോഡികളായ ദിലീപും മമ്താ മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്നു. ഷാഫിയുടെ പുതിയ ചിത്രത്തിനുവേണ്ടിയാണ് താരജോഡികള്‍ വീണ്ടും ഒന്നാകുന്നത്. മുകേഷ്, ലെന, സുരാജ് വെഞ്ഞാറമൂട് എന്നിവരും സിനിമയിലുണ്ടാകും. സിനിമയുടെ മറ്റു കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടില്ല.
ഇതു നാലാം തവണയാണ് ദിലീപും മമ്തയും ജോഡികളാകുന്നത്. മൈബോസ് എന്ന ചിത്രത്തിനുവേണ്ടിയാണി ഇരുവരും അവസാനമായി ഒന്നായത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയവും നേടി. ദിലീപിനെ നായകനാക്കി ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തില്‍ എത്തിയ 101 വെഡ്ഡിംഗിന് ശേഷം ഷാഫി ചെയ്യുന്ന സിനിമയാണ് ഇത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഹിറ്റു ജോഡികളുമായി ഷാഫി ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. മികച്ച ഒരു എന്റര്‍ടെയ്‌നര്‍ ആയരിക്കും ചിത്രമെന്ന് ഷാഫി പറഞ്ഞു.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെനാള്‍ സിനിമയില്‍ നിന്നും അകന്നു നിന്ന മമ്തയ്ക്ക് മികച്ച ഒരു തിരിച്ചുവരവ് ഇതുവരെ ഉണ്ടായിട്ടില്ല. ദിലീപിനൊപ്പം ഒരുതവണ കൂടി നായികയായെത്തുമ്പോള്‍ മുന്‍ റെക്കോര്‍ഡില്‍ തന്നെയാകും മമ്തയുടെയും പ്രതീക്ഷ.


Click it and Unblock the Notifications