ദിലീപും മഞ്ജുവും പിരിയുന്നത് വൈകും
കൊച്ചി: താര ദമ്പതിമാരായ ദിലീപിന്റേയും മഞ്ജുവാര്യരുടേയും വിവാഹ ജീവിതത്തിന് ഔദ്യോഗികമായ അന്ത്യം കുറിക്കല്‍ ആറുമാസം കൂടി വൈകും. ഇരുവരും സംയുക്ത വിവാഹ മോചന ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മഞ്ജു വാര്യരുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യെന്നും വിവാഹ മോചനം അനുവദിക്കണം എന്നും അഭ്യര്‍ത്ഥിച്ച് ദിലീപ് ആയിരുന്നു ആലുവയിലെ കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു ദിലീപിന്‍റെ ഹര്‍ജി.

ജൂലായ് 23 ബുധനാഴ്ച ഹര്‍ജിയില്‍ തീര്‍പ്പു കല്‍പിക്കാന്‍ ഇരുവരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് പേരും കോടതിയില്‍ എത്തിയില്ല. ദിലീപിന്റെ അഭിഭാഷകന്‍ കേസ് അവധിക്ക് വക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തു.
നിയമപരമായ കൂടതല്‍ സങ്കീര്‍ണതകളിലേക്ക് പോകാതെ സംയുക്ത ഹര്‍ജി നല്‍കാനാണ് ഇപ്പോള്‍ രണ്ട് പേരുടേയും തീരുമാനമെന്നാണ് അറിയുന്നത്. കോടതി ഇവര്‍ക്ക് ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ദിലീപുമൊത്ത് കഴിഞ്ഞ 15 വര്‍ഷം കൊണ്ട് താന്‍ സമ്പാദിച്ച 80 കോടി രൂപയുടെ സ്വത്തുവകകള്‍ ദിലീപിന് നല്‍കാന്‍ മഞ്ജു സന്നദ്ധത അറിയിച്ചിരുന്നു. കേസില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ഒഴിവാക്കാന്‍ രഹസ്യ വിചാരണയായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്.
താനും മഞ്ജുവും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മഞ്ജുവില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. തനിക്കോ കുടുംബത്തിനോ മഞ്ജുവില്‍ നിന്ന് ഒരു പരിഗണനയും കിട്ടിയിട്ടില്ല, തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ദിലീപ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.


Click it and Unblock the Notifications