മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ചിത്രങ്ങളുമായി ദിലീപ്? ഇന്‍സ്റ്റഗ്രാമില്‍ വ്യാജന്‍മാരുടെ വിളയാട്ടം

സോഷ്യല്‍ മീഡിയയുടെ വരവോടെ പല കാര്യങ്ങളിലും മാറ്റം വന്നിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് കാര്യങ്ങള്‍ വൈറലായി മാറുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പലരുടേയും പോസ്റ്റുകള്‍ വൈറലായി മാറുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുമ്പോള്‍ത്തന്നെ പേജുകളും സജീവമാവാറുണ്ട്. മറ്റെല്ലാ കാര്യങ്ങളേയും പോലെ നെഗറ്റീവ് വാര്‍ത്തകളും വ്യാജപ്രചാരണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലും അരങ്ങേറാറുണ്ട്. കാണുന്ന കാര്യത്തിന് പിന്നിലെ വിശ്വാസ്യതയെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ഫേക്ക് അക്കൗണ്ടുകളും സജീവമാണ്.

താരങ്ങളുടേ പേജില്‍ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളുമൊക്കെയായി മറ്റൊരു താരത്തെയും സംവിധായകനെയുമൊക്കെ അപമാനിക്കുന്ന തരത്തിലുള്ള നീക്കങ്ങളും നേരത്തെ നടന്നിരുന്നു. ഫാന്‍സ് പ്രവര്‍ത്തകരെന്നവകാശപ്പെട്ടാണ് പലരും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. നേരത്തെ മമ്മൂട്ടിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് പാര്‍വതിക്ക് നേരിടേണ്ടി വന്ന കൊലവിളിക്ക് പിന്നിലും ഇത്തരക്കാരായിരുന്നു. യഥാര്‍ത്ഥ ഫാന്‍സ് പ്രവര്‍ത്തകര്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ജനപ്രിയ നായകന്‍ ദിലീപിന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുകള്‍ സജീവമായിരിക്കൊണ്ടിരിക്കുകയാണ്, ഫേസ്ബുക്കിലല്ല ഇന്‍സ്റ്റഗ്രാമിലെ കാര്യത്തെക്കുറിച്ചാണ് പറയുന്നത്.

ദിലീപിന്റെ പേരില്‍

ദിലീപിന്റെ പേരില്‍

അപ്രതീക്ഷിതമായി ചില പ്രതിസന്ധികളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ ദിലീപ് സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കാവ്യ മാധവനും മീനാക്ഷിയും മാത്രമല്ല ആരാധകരും ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്. ആ സമയത്ത് പുറത്തിറങ്ങിയ രാമലീലയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫേസ്ബുക്കിലൂടെ വിശേഷങ്ങളുമായി ദിലീപ് എത്താറുണ്ട്. അദ്ദേഹം ഇന്‍സറ്റഗ്രാമില്‍ എന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മഹാലക്ഷ്മിയുടെ ചിത്രം

മഹാലക്ഷ്മിയുടെ ചിത്രം

അടുത്തിടെ കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിക്കൊപ്പം നില്‍ക്കുന്നുവെന്ന തരത്തിലുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നുണ്ട്. മൈ ഫസ്റ്റ് പോസ്റ്റ് എന്ന തരത്തിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. വിത്ത് മൈ ക്യൂട്ടസ്റ്റ് ഡോട്ടേഴ്‌സ് എന്ന കലക്കെട്ടോടെയാണ് ചിത്രം പോസ്്‌റ് ചെയ്തത്. നേരത്തെ ഫേസ്ബുക്കിലൂടെയും ഈ ചിത്രം പ്രചരിച്ചിരുന്നു. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. പ്രസവ ശേഷമുള്ള കാവ്യ മാധവന്റെ ചിത്രം പുറത്തുവിട്ടിരുന്നുവെങ്കിലും കുഞ്ഞിന്‍രെ ഫോട്ടോ പുറത്തുവിട്ടിരുന്നില്ല.

മീനാക്ഷിയുടെ കുട്ടിക്കാല ചിത്രം

മീനാക്ഷിയുടെ കുട്ടിക്കാല ചിത്രം

മീനാക്ഷിയുടെ കുട്ടിക്കാല ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നുണ്ട്. കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രമാണിത്. മകളെയുമെടുത്ത് നില്‍ക്കുന്ന ദിലീപിന്റെ ചിത്രമാണ് ഇത്. ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ടില്‍ ഈ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.

മീനാക്ഷിയുടെ പേരിലും

മീനാക്ഷിയുടെ പേരിലും

മീനാക്ഷി ദിലീപ് ഒഫിഷ്യല്‍ എന്ന തരത്തിലുള്ള അക്കൗണ്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്യാന്‍ വൈകിയെന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. മീനാക്ഷിയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ലൂസിഫറിനെക്കുറിച്ചും പോസ്റ്റ്

ലൂസിഫറിനെക്കുറിച്ചും പോസ്റ്റ്

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിനെക്കുറിച്ചുള്ള പോസ്റ്റും മീനാക്ഷി ദിലീപിന്‍രെ പേരിലുള്ള ഇന്‍സറ്റഗ്രാമില്‍ കാണുന്നുണ്ട്. മാര്‍ച്ച് 28നായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. റിലീസ് ശേഷം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച ഫോട്ടോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ലൈക്കും കമന്റും

ലൈക്കും കമന്റും

അക്കൗണ്ടിന് പിന്നിലെ ക്രഡിബിലിറ്റിയെക്കുറിച്ചൊന്നും ആലോചിക്കാതെ നിരവധി പേരാണ് ലൈക്കും ഷെയറുകളുമായും രംഗത്തുള്ളത്. ദിലീപിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളതായുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഫോളോവേഴ്‌സിന്റെ നമ്പറിലെ കുറവാണ് ഇതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ച് ചികയുന്നതിനായി പ്രേരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X