»   » ദിലീപിന് ഇനി സുന്ദര രാത്രികള്‍

ദിലീപിന് ഇനി സുന്ദര രാത്രികള്‍

Posted By:
Subscribe to Filmibeat Malayalam

സുന്ദരരാത്രികളാണ് ഇപ്പോള്‍ ദിലീപിന്. ഓരോ രാത്രിയിലും സ്വപ്‌നത്തില്‍ കൂട്ടിനെത്തുന്നത് ഓരോ സുന്ദരിമാര്‍. അവര്‍ക്കൊപ്പം ജീവിതം സുന്ദരമായി നീങ്ങുന്നു. എന്നാല്‍ ഏഴുദിവസം കൂടി കഴിയുമ്പോള്‍ ഈ സുന്ദര സ്വപ്‌നമെല്ലാം തീരും. എട്ടാം നാളാണ് വിവാഹം. ദിലീപും ലാല്‍ജോസും വീണ്ടുമൊന്നിക്കുന്ന ഏഴു സുന്ദരരാത്രികള്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ക്ലാസ്‌മേറ്റ്‌സിനു ശേഷം ജയിംസ് ആല്‍ബര്‍ട്ടും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

എബി എന്ന ആഡ് ഫിലിം മേക്കറെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. എബി വിവാഹിതനാകാന്‍ പോകുകയാണ്. വിവാഹത്തിനു മുന്‍പുള്ള ഏഴു രാത്രിയില്‍ എബി കാണുന്ന സുന്ദര സ്വപ്‌നങ്ങളാണ് രസകരമായ മുഹൂര്‍ത്തത്തില്‍ ലാല്‍ജോസ് ചിത്രീകരിക്കുന്നത്. റിമാ കല്ലിങ്കലാണ് നായിക. മുരളി ഗോപി, ടിനി ടോം, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ശേഖര്‍ മേനോന്‍, പ്രവീണ തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്യുന്ന മറ്റു താരങ്ങള്‍.

Ezhu Sundara Rathrikal

റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കുന്നു. രഞ്ജന്‍ എബ്രഹാം തന്നെയാണ് എഡിറ്റര്‍. പ്രകാശ് വര്‍മ്മ, ജെറി ജോണ്‍ കല്ലാട്ട്, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്ന് സ്മാള്‍ ടൗണ്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

ഇപ്പോള്‍ അമേരിക്കയിലുള്ള ദിലീപ് പതിനഞ്ചു ദിവസത്തിനുശേഷമേ തിരിച്ചെത്തുകയുള്ളൂ. അതിനു ശേഷമേ ദിലീപിന്റെ സീനുകള്‍ ചിത്രീകരണം തുടങ്ങൂ. ക്രിസ്മസിനായിരിക്കും ചിത്രം തിയറ്ററിലെത്തുക. അതിനു മുന്‍പ് ദിലീപിന്റെ നാടോടി മന്നന്‍തിയറ്ററിലെത്തും. ഒരു വര്‍ഷത്തിലേറെയായി ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. ദിലീപ് നായകനായ ശൃംഗാരവേലന്‍ ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്.

English summary
Dileep and Rima Kallinkal in lal Jose film Ezhu Sundara Rathrikal.In the film directed by Lal Jose, Dileep is doing a role of Ad film director. The film revolves around the incidents happened in his seven days before marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam