»   » വിവാഹശേഷം ശുക്രദശ തെളിഞ്ഞോ ദിലീപിന്, 94 വയസ്സുകാരനായി കമ്മാരസംഭവത്തില്‍ !!

വിവാഹശേഷം ശുക്രദശ തെളിഞ്ഞോ ദിലീപിന്, 94 വയസ്സുകാരനായി കമ്മാരസംഭവത്തില്‍ !!

By: Nihara
Subscribe to Filmibeat Malayalam

ദിലീപ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. തമിഴ് താരം സിദ്ധാര്‍ത്ഥയുടെ അരങ്ങേറ്റത്തിനു വഴിയൊരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ദിലീപിന്റെ റിലീസ് ചിത്രമില്ലാതെയാണ് ക്രിസ്മസ് കഴിഞ്ഞു പോയത്.

പിന്നീട് വിവാഹവും യാത്രകളുമൊക്കെയായി താരം തിരക്കിലുമായിരുന്നു. വെല്‍ക്കെ റ്റു സെന്‍ട്രല്‍ ജെയിലിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരമാണ്. ചിത്രത്തിന്റെ മൂന്ന് ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വ്യത്യസ്തമായ മൂന്ന് കാലഘട്ടം

മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ 94 വയസ്സുകാരനായാണ് ദിലീപ് വേഷമിടുന്നത്.

വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു

ചിത്രത്തെക്കുറിച്ചുള്ള പല കാര്യങ്ങളും ഇപ്പോഴും സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന കാര്യം സംവിധായകന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

തുല്യപ്രാധാന്യമുള്ള റോള്‍

തമിഴ് യുവതാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിദ്ധാര്‍ത്ഥ് മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തുല്യപ്രാധാന്യമായ റോളിലാണ് ദിലീപും സിദ്ധാര്‍ത്ഥും എത്തുന്നത്.

സ്വതന്ത്രത്തിനു മുന്‍പ്

മൂന്ന് കാലഘട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ സ്വാതന്ത്രത്തിനു മുന്‍പ് അടിയന്തരാവസ്ഥയും ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലുള്ള കാലഘട്ടത്തിനെക്കുറിച്ചുള്ള വിവരം സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

English summary
Director Rathish Ambat's upcoming movie Kammarasambhavam has already piqued the curiosity of fans, considering that it would mark Tamil actor Siddharth's Malayalam debut and also see Dileep playing a 94-year-old in the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam