ദിലീപിന്റേതായി വരാനിരിക്കുന്നത് അഡാറ് സിനിമകള്‍!സുഗീതിന്റെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് പേരിട്ടു

ഈ വര്‍ഷം നടന്‍ ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ രണ്ട് സിനിമകളും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് എത്തിയതായിരുന്നു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും അത്യുഗ്രന്‍ പ്രകടനമായിരുന്നു. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.

ഇതുവരെ ഏറ്റെടുത്ത ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുതിയ സിനിമകളുടെ തിരക്കിലേക്ക് പോയിരിക്കുകയാണ് ജനപ്രിയന്‍. ദിലീപിനെ നായകനാക്കി സുഗിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടത്തിയിരിക്കുകയാണ്. കൊച്ചിയില്‍ വെച്ച് നടത്തിയ ചടങ്ങിന്റെ ഫോട്ടോസ് പുറത്ത് വന്നു.

ദിലീപിന്റെ അടുത്ത ചിത്രം മൈ സാന്റാ

സുഗിത് സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. കൊച്ചിയില്‍ ഐ എം എ ഹാളില്‍ വച്ച് നടന്ന ചടങ്ങിലാണ് ടൈറ്റില് പുറത്ത് വിട്ടത്. മൈ സാന്റാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് സംവിധായകന്‍ ജോഷി സാര്‍ നിര്‍വഹിച്ചു. ഇതിനൊപ്പം സരിത സുഗീത്, നിഷാദ് കോയ, അജീഷ് ഓ ക്കെ, എന്നിവര്‍ ചേര്‍ന്ന് തുടങ്ങുന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ചും നടത്തിയിരിക്കുകയാണ്.

ദിലീപിന്റെ അടുത്ത ചിത്രം മൈ സാന്റാ

പ്രൊഡക്ഷന്‍ കമ്പനി ആയ വാള്‍പോസ്റ്റര്‍ (WP)എന്റര്‍ടൈന്‍മെന്റിന്റെ ലോഗോ ലോഞ്ച് ദിലീപും നിര്‍വഹിച്ചു. ജോഷിയ്ക്കും ദിലീപിനൊപ്പം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്മാരായി അഭിനയിച്ച് ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റ് ആക്കിയ ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുഗീത്. മധുരനാരങ്ങ, ശിക്കാരിശംഭു, കിനാവള്ളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുഗീത് സംവിധാനം ചെയുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും ദിലീപ് ചിത്രത്തിനുണ്ട്.

 ദിലീപിന്റെ അടുത്ത ചിത്രം മൈ സാന്റാ

തോപ്പില്‍ ജോപ്പന്‍ ശിക്കാരി ശംഭു എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ നിഷാദ് കോയ ആദ്യമായി പ്രൊഡ്യൂസ് ചെയുന്ന ചിത്രം കൂടി ആണ് മൈ സാന്റാ. ഹരീഷ് കണാരന്‍ ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടുതല്‍ താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ഇക്കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ ദിലീപ് പുറത്ത് വിട്ടിട്ടുണ്ട്.

ദിലീപിന്റെ അടുത്ത ചിത്രം മൈ സാന്റാ

പ്രൊഫസര്‍ ഡിങ്കന്‍, വാളയാര്‍ പരമശിവം, ജാക്ക് ഡാനിയേല്‍, പിക് പോക്കറ്റ്, പറക്കും പപ്പന്‍, പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമടക്കം ദിലീപിന് നായകനാവുന്ന നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. നിലവില്‍ ജാക്ക് ഡാനിയേല്‍ എന്ന സിനിമയുടെ തിരക്കുകളിലായിരുന്നു ദിലീപ്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. വമ്പന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജയാണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിലീപിന്റെ അടുത്ത ചിത്രം മൈ സാന്റാ

ഫഹദിന്റെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഞ്ജു കുര്യനാണ് നായിക. ഇതിനൊപ്പം ദിലീപിന്റേതായി പ്രഖ്യാപിച്ച സൂപ്പര്‍ ഹിറോ ചിത്രമായ പറക്കും പപ്പനും വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. പേര് കൊണ്ട് തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമുണ്ടാക്കിയ ദിലീപ് ചിത്രമാണ് പറക്കും പപ്പന്‍. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. നവാഗതനായ വിയാന്‍ വിഷ്ണുവാണ് സംവിധാനം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ഒരുമിച്ചാണ് നിര്‍മാണം.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X