»   » ദിലീപിനെ കൈവിടാതെ ഫിയോക്.. പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കി! അമരക്കാരനായി ദിലീപ്!

ദിലീപിനെ കൈവിടാതെ ഫിയോക്.. പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കി! അമരക്കാരനായി ദിലീപ്!

By: Nihara
Subscribe to Filmibeat Malayalam

85 ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിന് പ്രസിഡന്റ് സ്ഥാനം തിരിച്ചു നല്‍കി ഫിയോക് സംഘടന. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് താരത്തിന് സ്ഥാനം തിരിച്ചു നല്‍കിയത്. നിര്‍മ്മാതാക്കളുടെയും തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘടന രൂപീകരിച്ചത് ദിലീപിന്റെ നേതൃത്വത്തിലായിരുന്നു അമ്മയുടെ വാര്‍ഷിക യോഗത്തിനിടയിലാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്. സംഘടന ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ദിലീപ് അറസ്റ്റിലായത്.

മമ്മൂട്ടി ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന് വേണ്ടി.. ദിലീപ് ഇനി തിരിച്ചു വരുമോ???

ഉപ്പും മുളകും പരിപാടി നിര്‍ത്താന്‍ പോകുകയാണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍!

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധമുണ്ടെന്നാരോപിച്ച് ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത്. പ്രാഥമിക അംഗത്വവും റദ്ദാക്കിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഈ തീരുമാനം അമ്മയുടെ ചട്ടങ്ങള്‍ക്ക് വിധേയമയാല്ല മറിച്ച് ചില താരങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നുവെന്ന് കെബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തിന് സ്ഥാനം മടക്കി നല്‍കാനാണ് ഫിയോക് സംഘടന തീരുമാനിച്ചത്.

Dileep

ദിലീപിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ദിലീപ് തിരിച്ചെത്തിയതോടെ പഴയ സ്ഥനത്ത് ആന്റണി പെരുമ്പാവൂരും തുടരും. നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും സംയുക്മായി യോഗം ചേര്‍ന്നതിന് ശേഷമാണ് ദിലീപിന് പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കിയത്.

English summary
Dileep's back to FEOUK.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam