അനുരാഗ കിളിവാതില്‍...! ദിലീപും അനു സിത്താരയും ഒന്നിച്ച ശുഭരാത്രിയിലെ മനോഹര ഗാനം! വീഡിയോ
ദിലീപും അനു സിത്താരയും ഒന്നിച്ച ശുഭരാത്രി തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വ്യാസന്‍ കെപി സംവിധാനം ചെയ്ത സിനിമ കുടുംബ പശ്ചാത്തലത്തിലായിരുന്നു അണിയിച്ചൊരുക്കിയിരുന്നത്. ഒരു ഫീല്‍ഗുഡ് സിനിമയായിട്ടാണ് ദിലീപ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദിലീപിനൊപ്പം സിദ്ധിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശുഭരാത്രിയിലെ പുതിയൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
അനുരാഗ കിളിവാതില്‍ എന്നു തുടങ്ങുന്ന പാട്ട് ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വര്‍ക്ക് ഷോപ്പ് മെക്കാനിക്കായ കൃഷ്ണനായി ദിലീപ് എത്തുന്ന ചിത്രത്തില്‍ ഭാര്യ ശ്രീജയായിട്ടാണ് അനു സിത്താര വരുന്നത്. ഇത്തവണ ഒരു കുടുംബ ചിത്രവുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടനും സംവിധായകനുമായ നാദിര്‍ഷയും ശുഭരാത്രിയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.


Click it and Unblock the Notifications











