ദിലീപ് ഒരു അപൂര്‍വ്വ ജി.വി!
ദിലീപ് ഒരു അപൂര്‍വ്വ ജിവി എന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ടതില്ല. ജിവിയുടെ 'ജി'യ്ക്ക് നീട്ടമില്ല! ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പേരാണ് അപൂര്‍വ്വ ജി.വി. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന് ശേഷം ബിജു അരൂക്കുറ്റി സംവിധാനം ചെയ്യുന്ന ചിത്രമാണ് അപൂര്‍വ്വ ജി.വി
അപൂര്‍വ്വ എന്ന പ്രശസ്ത ക്ലബ്ബിന്റെ എല്ലാമെല്ലാമായ ജോര്‍ജ് വടക്കയില്‍ (ജി.വി) എന്ന ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂര്‍ത്തങ്ങളാണ് ചിത്രം. ബിജു തന്നെ തിരക്കഥയെഴുതുന്ന ചിത്രം നര്‍മത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്.

ഹാസ്യത്തിന് മേമ്പൊടി ചേര്‍ക്കാന്‍ അജു വര്‍ഗീസ്, നീരജ് മാധവ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
തിയറ്ററുകളിലോടുന്ന ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് അപൂര്‍വ്വ ജി. വി.
ഇപ്പോള്‍ ലവ്വ് 24x7 എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിച്ചുകൊവണ്ടിരിയ്ക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ പെങ്ങളായി എത്തിയ നിഖിലയാണ് നായിക


Click it and Unblock the Notifications











