»   » നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്! തുറന്നടിച്ച് വിനയന്‍!!

നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്! തുറന്നടിച്ച് വിനയന്‍!!

By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. രാഷ്ട്രീയ രംഗത്തില്ലാത്ത നൂറിരട്ടി വൈരാഗ്യ ബുദ്ധിയോടെയാണ് ദിലീപ് സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നതെന്ന് വിനയന്‍ പറഞ്ഞു. ഒരു കലാകാരന് വേണ്ടത് വൈരാഗ്യ ബുദ്ധിയല്ലെന്നും വിയന്‍ കൂട്ടി ചേര്‍ത്തു.

തന്റെ സഹപ്രവര്‍ത്തകയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ മുഖം പോലും കാണേണ്ടെന്നും വിനയന്‍ പറഞ്ഞു. ഇത് സത്യമാണെങ്കില്‍ ഇയാളെ കാണാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

vinayan

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിലാണ് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂറിലെ ചോദ്യം ചെയ്യലില്‍ പോലീസിന് നിര്‍ണായകമായ സൂചനകള്‍ ലഭിച്ചിരുന്നു.

നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

English summary
Dileep arrest Vinayan reaction.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam