»   » വ്യക്തി വൈരാഗ്യം; നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റില്‍!

വ്യക്തി വൈരാഗ്യം; നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റില്‍!

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.  നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ദിലീപ് രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഇന്നു തന്നെ ദിലീപിനെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്ന് നിര്‍ണായകമായ സൂചനകള്‍ ലഭിച്ചിരുന്നു.

പങ്കില്ല, സംഭവിച്ചതോ

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണങ്ങള്‍ നടക്കുമ്പോഴും ആരോപണ വിധേയനായപ്പോഴും നടന്‍ ദിലീപ് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഞാന്‍ ഉള്‍പ്പെടാത്ത കേസാണിത്. അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു നടന്‍ പറഞ്ഞത്.

അറസ്റ്റ് പിന്നാലെ

സംഭവവുമായി ബന്ധപ്പെട്ട് നടന്റെ പേരില്‍ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും നടന്‍ അക്കാര്യം നിഷേധിക്കുകയായിരുന്നു. അതിന് പിന്നാലെയായിരുന്നു നടന്റെ അറസ്റ്റ്.

ഇത് സംഭവിക്കും

സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുണ്ടെന്നായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. കേസില്‍ ആരോപണ വിധേയനായ ദിലീപിന്റെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

അപൂര്‍വ സംഭവം

മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. സഹപ്രവര്‍ത്തകയെ ലൈംഗികാതിക്രമത്തിന് ഗൂഢാലലോചന നടത്തിയ സംഭവത്തില്‍ ഒരു നടന്‍ അറസ്റ്റിലാകുന്നത്.

English summary
Dileep arrested in Kerala actress abduction case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam