»   » പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം, പൊളിറ്റിക്കല്‍ ത്രില്ലറുമായി ദിലീപ്

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം, പൊളിറ്റിക്കല്‍ ത്രില്ലറുമായി ദിലീപ്

Posted By: Sanviya
Subscribe to Filmibeat Malayalam


ജനപ്രിയ നായകന്‍ ദിലീപിന്റെ അടുത്ത ചിത്രം നവാഗനായ അരുണ്‍ ഗോപിയ്‌ക്കൊപ്പമാണെന്ന് അറിഞ്ഞതാണ്. രാമലീല എന്ന് പേരിട്ടിരിക്കുന്ന ചിത്രം പക്ക പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. പുരിമുരുകന്റെ വമ്പന്‍ വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ദിലീപ് എംഎല്‍എയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സച്ചിയാണ്. ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. തുടര്‍ന്ന് വായിക്കൂ...

രാധിക ശരത്കുമാറിന്റെ തിരിച്ച് വരവ്

ശ്രദ്ധേയയായ നടി രാധിക ശരത്കുമാറിന്റെ തിരിച്ച് വരവ് കൂടിയാണിത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന രാധിക ശരത് കുമാര്‍ ദിലീപിന്റെ അമ്മ വേഷത്തിലാണ് എത്തുന്നത്.

നായിക

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ചിത്രീകരണം ഉടന്‍

ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ ദിലീപ്.

ജോര്‍ജേട്ടന്‍സ് പൂരം

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Dileep-Arun Gopi Project Gets A Title!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam