»   » ദിലീപ് എന്ന നടനെക്കാളും ദിലീപ് എന്ന വ്യക്തിയാണ് എന്റെ ഹീറോ: കാവ്യ മാധവന്‍

ദിലീപ് എന്ന നടനെക്കാളും ദിലീപ് എന്ന വ്യക്തിയാണ് എന്റെ ഹീറോ: കാവ്യ മാധവന്‍

By: Rohini
Subscribe to Filmibeat Malayalam

ദിലീപും കാവ്യയും തമ്മിലുള്ള ഗോസിപ്പുകള്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് ഇരുവരും ഒന്നിച്ച് വനിത മാഗസിന് അഭിമുഖം നല്‍കിയത്. പിന്നെയും എന്ന ചിത്രത്തിലൂടെ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച കാവ്യയും ദിലീപും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് വ്യക്തമാക്കുകയാണ് അഭിമുഖത്തില്‍.

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ദിലീപ് വെളിപ്പെടുത്തുന്നു; അത് ചെയ്യാന്‍ എനിക്ക് കഴിയില്ല എന്ന് നടന്‍

ദിലീപ് എന്ന നടനെക്കാള്‍ ദിലീപ് എന്ന വ്യക്തിയാണ് തന്റെ ഹീറോ എന്ന് കാവ്യ മാധവന്‍ പറയുന്നു. എത്ര ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാത്ത ദിലീപിന്റെ പെരുമാറ്റ രീതിയെ കുറിച്ചും കാവ്യ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

ദിലീപ് എന്ന വ്യക്തിയാണ് ഹീറോ

ദിലീപ് എന്ന നടനെക്കാള്‍ ദിലീപ് എന്ന വ്യക്തിയാണ് തന്റെ ഹീറോ എന്ന് കാവ്യ മാധവന്‍ പറയുന്നു

ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കും

ദിലീപ് ബന്ധങ്ങളും സൗഹൃദങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആളാണെന്ന് കാവ്യ മാധവന്‍ പറഞ്ഞു.

മര്യാദയില്‍ സംസാരിക്കുന്ന ദിലീപ്

എത്ര ദേഷ്യം വന്നാലും ദിലീപേട്ടന്‍ അത് പുറത്ത് കാണിക്കില്ല. സെറ്റില്‍ ഇടിച്ചു കയറി വന്ന് പൊട്ടക്കഥകള്‍ പറയുന്ന ആള്‍ക്കാരോട് പോലും വളരെ മര്യാദയോടെയാണ് അദ്ദേഹം സംസാരിക്കുന്നത് - കാവ്യ പറഞ്ഞു.

വിവാഹ വാര്‍ത്ത നിഷേധിച്ചു

തങ്ങളെ സംബന്ധിച്ച് വരുന്ന വിവാഹ വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചു. മകള്‍ മീനൂട്ടിയാണ് തന്റെ വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് എന്ന ദിലീപ് വ്യക്തമാക്കി.

English summary
Recently, Kavya Madhavan was quoted saying about her close pal Dileep that she likes him more of a person than as an actor. “More than Dileep as an actor, DILEEP YETAN as a person is my HERO,” quoted Kavya.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam