ദിലീപിന്റെ രൂപേഷ് നമ്പ്യാര്‍
ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആയി മാത്രമേ ദിലീപ് അഭിനയിച്ചിട്ടുള്ളൂ. ഇപ്പോഴിതാ ചാനല്‍ അവതാരകനായി എത്തുന്നു. ബ്ലസി സംവിധാനം ചെയ്ത കല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിലായിരുന്നു ദിലീപ് റിപ്പോര്‍ട്ടറായിരുന്നത്. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്യുന്ന ലൗ 24-7 എന്ന ചിത്രത്തിലാണ് അവതാരകനായ രൂപേഷ് നമ്പ്യാരായി ദിലീപ് എത്തുന്നത്. രണ്ടു ചിത്രത്തിലും ദിലീപിന് ഒരേ ഗെറ്റപ്പാണ്. മുന്നില്‍ മുടിരണ്ടായി പകുത്ത സ്റ്റൈല്‍.
ചാനല്‍ എഡിറ്റര്‍ ഉമ്മര്‍ അബ്ദുല്ലയാകുന്നത് ശ്രീനിവാസനാണ്. ന്യൂസ് റീഡര്‍ കബനിയായി പുതുമുഖതാരം നിഖിലയും. ചാനല്‍ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങളാണ് ശ്രീബാല കന്നി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കൂടെ വ്യത്യസ്തമായൊരു പ്രണയവും.

ശങ്കര്‍ രാമകൃഷ്ണന്‍, സുഹാസിനി, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, ലെന, ഇടവേള ബാബു, മഞ്ജുപിള്ള, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. സമീര്‍ ഹക്ക് ആണ് കാമറ. ഗാനരചന റഫീക്ക് അഹമ്മദും സംഗീതം ബിജിപാലും. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്നു ദീര്‍ഘകാലം ശ്രീബാല. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് ശ്രീബാല തന്നെ. പാസഞ്ചറിനു ശേഷം ദിലീപും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
jayaram dileep love 24x7 sreebala k menon malayalam film actress actor ജയറാം ദിലീപ് ലവ് 24x7 ശ്രീബാല കെ മേനോന്‍ മലയാളം സിനിമ nikhila vimal നിഖില വിമല്‍


Click it and Unblock the Notifications