ജനപ്രിയ നായകന്‍ വീണ്ടും സജീവം, ദിലീപ് ബിപിന്‍ ജോര്‍ജ്ജിന്റെ വിവാഹത്തിന് വന്നപ്പോള്‍!!
ജനപ്രിയ നായകന്‍ എന്നും ജനപ്രിയന്‍ തന്നെയാണ്.. വിവാദങ്ങള്‍ക്കോ വാര്‍ത്തകള്‍ക്കോ അതിനെ തിരുത്തി എഴുതാന്‍ കഴിയില്ല. ചെറിയ നാളത്തെ ഇടവേളകള്‍ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും സജീവമാവുന്നു.
പൊതു പരിപാടികളില്‍ നിന്നെല്ലാം അല്പം അകലം പാലിച്ച ദിലീപ് വീണ്ടും സജീവമാവുകയാണ്. തിരക്കഥാകൃത്ത് ബിപിന്‍ ജോര്‍ജ്ജിന്റെ വിവാഹത്തിന് ദിലീപ് എത്തി.. മുഖത്ത് ആ ഗൗരവ ഭാവമില്ല.. പതിവ് ലാസ്യ - വാത്സല്യത്തോടെ തന്നെ...
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ ബിപിന്‍ തിരക്കഥ എഴുതിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ദിലീപ്. ദിലീപിന്റെ ഉറ്റസുഹൃത്ത് നാദിര്‍ഷയുടെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ബിപിന്‍ തിരക്കഥ എഴുതിയിട്ടുള്ളത്.

പതിവു പോലെ തനിച്ചാണ് ദിലീപ് വിവാഹത്തില്‍ പങ്കെടുത്തത്. ഭാര്യ കാവ്യ മാധവനെയോ മകള്‍ മീനാക്ഷിയെയോ കൂടെ കൂട്ടിയിട്ടില്ല. കമ്മാര സംഭവ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്.


Click it and Unblock the Notifications