ആ കലാകാരനെ വേദിയില്‍ വിളിച്ച് ദിലീപ് അഭിനന്ദിച്ചു, അതാണ് ജനപ്രിയ നായകന്‍
ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിച്ച്, സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നിരുന്നു. ദിലീപ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

മണല്‍ത്തരികള്‍ക്കൊണ്ട് വരകള്‍ തീര്‍ത്താണ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത്. അത്രമേല്‍ മനോഹരമായ ആ സാന്റ് ആര്‍ട്ട് നടത്തിയ കലാകാരനെ ദിലീപ് വേദിയില്‍ വിളിച്ചുവരുത്തി അഭിനന്ദിച്ചു. ജനപ്രിയ നായകന്റെ പ്രവൃത്തി കൈയ്യടി നേടുകയും ചെയ്തു. ഇത്തരമൊരു വേദി സ്വപ്‌നത്തില്‍ പോലും കരുതിയതല്ല എന്ന് നൗഫല്‍ എന്ന കലാകാരന്‍ പറഞ്ഞു.
ഈസ്റ്റ് കോസ്റ്റ് വിജയനുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ദിലീപ്. ആല്‍ബങ്ങളും സ്‌റ്റേജ് ഷോകളും നടത്തുന്ന കാലംമുതലേ ഈസ്റ്റ് കോസ്റ്റ് വിജയനുമായി ബന്ധമുണ്ടായിരുന്നു എന്നും അതാണ് മൈ ബോസ് എന്ന ചിത്രത്തില്‍ എത്തിയത് എന്നും ദിലീപ് പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് നിര്‍മിച്ചത് ഈസ്റ്റ് കോസ്റ്റ് ആയിരുന്നു.

യുവതാരം അഖില്‍ പ്രഭാകരന്‍ നായകനായും സോനു, ശിവകാമി എന്നിവര്‍ നായികമാരായും എത്തുന്ന ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ്.


Click it and Unblock the Notifications











