പരസ്പരം ചെളിവാരിയെറിയുന്നത് നന്നല്ല: ദിലീപ്

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ദിലീപ് പക്ഷേ സലിമിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സലിം തന്റെ ആത്മാര്‍ഥ സുഹൃത്താണ്. അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ട്. സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം ചെളിവാരിയെറിയുന്നത് നല്ലതല്ല. വിഷയത്തില്‍ സലിമിനോട് പറയാനുള്ളത് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് പറഞ്ഞു.
മുന്‍പ് താന്‍ അഭിനയിച്ച പല സിനിമകള്‍ക്കും അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ലഭിക്കാതെ വന്നപ്പോള്‍ അവാര്‍ഡിനെക്കുറിച്ച് ശ്രദ്ധിക്കാതായി. സിനിമയില്‍ എല്ലാക്കാലത്തും പരീക്ഷണങ്ങള്‍ ഉണ്ടാകും. എന്നാല്‍ താരമൂല്യമുള്ള സിനിമകള്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചില പ്രതീക്ഷകള്‍ ഉണ്ടാവും. അതുകൊണ്ടു തന്നെ അത്തരം സിനിമകളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനാവില്ലെന്നും ദിലീപ് പറഞ്ഞു.
ആദ്യ പേജില്‍
തിലകന് എന്തും പറയാം: ദിലീപ്


Click it and Unblock the Notifications